Get Updates
Get notified of breaking news, exclusive insights, and must-see stories!

വരന്‍ മുങ്ങി; വധുവിന് ബന്ധു താലി ചാര്‍ത്തി

ചെന്നൈ: വിവാഹദിവസം വരന്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഒരു എംബിഎ വിദ്യാര്‍ഥിയ്ക്ക് അപ്രതീക്ഷിതമായി വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിക്കേണ്ടിവന്നു.

അണ്ണാമലൈ സര്‍വ്വകലാശാലയിലെ എംബിഎ വിദ്യാര്‍ഥിയായ ജെ കണ്ണദാസിനാണ്(25) വരന്റെ വേഷം കെട്ടേണ്ടിവന്നത്. കണ്ണദാസന്റെ ബന്ധുകൂടിയായ പ്രിയ(20)യുടെ വരനാണ് വിവാഹദിവസം മുങ്ങിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സിനിമയെ വെല്ലുന്ന രംഗങ്ങള്‍ നടന്നത്.

വിവാഹമൂഹൂര്‍ത്തത്തിന്റെ സമയത്തും കാണാതായതോടെയാണ് വരന്‍ ജയശീലന്‍ വധുവിന്റെ വീ്ട്ടുകാര്‍ സ്ത്രീധനം നല്‍കിയ ബൈക്കുമായി മുങ്ങിയകാര്യം ബന്ധുക്കള്‍ അറിഞ്ഞത്.

എന്നാല്‍ വിവാഹം മുടങ്ങരുതെന്ന് ആഗ്രഹിച്ച വീട്ടുകാര്‍ കണ്ണദാസനോട് കാര്യം പറയുകയും പ്രിയയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. കണ്ണദാസന്‍ സമ്മതം മൂളിയപ്പോള്‍ കാര്യങ്ങളെല്ലാം ശുഭമായി. അടുത്തുള്ള ക്ഷേത്രത്തില്‍വച്ച് ഇവരുടെ വിവാഹം നടന്നു.

വിവാഹത്തിന്റെ തലേദിവസം നടന്ന വിരുന്നില്‍ ജയശീലന്‍ ഉണ്ടായിരുന്നുവത്രേ. പിന്നീട് ഇയാള്‍ക്കെന്ത് സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ അതോ ജയശീലന്‍ വിവാഹം ഇഷ്ടമില്ലാതെ നാടുവിട്ടതാണോയെന്നകാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല.

വരന്റെ തിരോധാനത്തെക്കുറിച്ച് വധുവിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയിന്മേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+