Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഐടി കാമ്പസില്‍ കാട്ടുകൊമ്പന്‍

ഖരഗ്പൂര്‍: ഖരഗ്പൂരില്‍ കഴിഞ്ഞ രണ്ടുദിവസമായി ഭീതിവിതച്ചുകൊണ്ടിരിക്കുന്ന രണ്ട് കാട്ടുകൊമ്പമാരില്‍ ഒന്ന് ഐഐടി കാമ്പസില്‍ കടന്നു. ഞായറാഴ്ച കാമ്പസില്‍ കടന്ന കൊമ്പന്‍ അക്ഷാര്‍ത്ഥത്തില്‍ ആളുകളില്‍ ഭീതിവിതച്ചു.

എല്ലാവരും ലൈറ്റുകളണച്ച് കെട്ടിടങ്ങള്‍ക്കകത്തുതന്നെ കഴിച്ചുകൂട്ടുകയായിരുന്നു. കാമ്പസില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

കാമ്പസിന്റെ വടക്കുഭാഗത്തുള്ള ഗേറ്റില്‍ കൂടിയാണ് കൊമ്പന്‍ അകത്തുകയറിയത്. കാമ്പസില്‍ കയറിയ ആന ചില മരങ്ങള്‍ മറിച്ചിടുകയും കമ്പിവേലികള്‍ക്ക് കേടുപാടു വരുത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം നാട്ടിലിറങ്ങി അതിക്രമം കാണിച്ച ഈ രണ്ട ആനകളും ചേര്‍ന്ന് ഒരാളെ കൊല്ലുകയും മറ്റൊരു സ്ത്രീയെ പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇവയെ തുരത്താനായി നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ശ്രമിച്ചെങ്കിലും രണ്ടുവഴിയ്ക്കായി പിരിഞ്ഞുപോയ ആനകള്‍ കൂടുതല്‍ ഭീതി വിതയ്ക്കുകയായിരുന്നു.

ഇങ്ങനെയാണ് ഇവയിലൊന്ന് ഐഐടി കാമ്പസില്‍ കയറിയത്. ഐഐടി കാമ്പസിന്റെ ഒരു കവാടമൊഴികെ മറ്റെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ തുറന്നിട്ട ഗേറ്റിലൂടെ ആന പുറത്തുപോകുമെന്ന പ്രതീക്ഷയിലാണ് കാമ്പസിലുള്ളവര്‍.

രാത്രിയില്‍ വെളിച്ചമണച്ചും ശബ്ദമുണ്ടാക്കിയും ആളുകള്‍ ഏറെ ശ്രമിച്ചെങ്കിലും ആനയെ പുറത്താക്കാന്‍ കഴിഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+