വരുണിന്റെ വധുവിന് മുത്തശ്ശിയുടെ സാരി

സഞ്ജയ് ഗാന്ധിയുടെ വധുവായി എത്തിയ മനേകയ്ക്ക് ഇന്ദിരാ ഗാന്ധി സമ്മാനിച്ച പിങ്ക് നിറത്തിലുള്ള ബനാറസ് പട്ടായാരിക്കും വിവാഹസമയത്ത് യാമിനി അണിയുക. പിന്നീട് ദില്ലിയില്‍ നടക്കുന്ന വിവാഹസല്‍ക്കാരത്തില്‍ കമലാ നെഹ്‌റുവിന്റെ പട്ടുസാരിയായിരിക്കും യാമിനി ധരിക്കുക. 100 വര്‍ഷം പഴക്കമുള്ള സാരിയാണിത്.
യാമിനി അണിയുന്ന ഭൂരിപക്ഷം ആഭരണങ്ങളും നെഹ്‌റു കുടുംബത്തില്‍ പരമ്പരാഗതമായി കൈമാറിവന്നവയായിരിക്കുമെന്നാണ് സൂചന.
മാര്‍ച്ച് ആറിനു വാരാണസിയിലെ ഹനുമാന്‍ ഘട്ടില്‍ കാഞ്ചി ശങ്കരാചാര്യരുടെ ക്ഷേത്രത്തിലാണ് വിവാഹച്ചടങ്ങ് നടക്കുക. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിനു കാഞ്ചി ശങ്കരാചാര്യര്‍ കാര്‍മികത്വം വഹിക്കും.
വിവാഹച്ചടങ്ങുകള്‍ക്കുശേഷം ഇവര്‍ പ്രത്യേക വിമാനത്തില്‍ ദില്ലിയിലേയ്ക്ക് പോകും. എട്ടിനാണു ദില്ലിയിലെ വിവാഹസല്‍ക്കാരം. വിവിധ സംസ്ഥാനങ്ങളിലെ പ്രത്യേക വെജിറ്റേറിയന്‍ വിഭവങ്ങളാകും അതിഥികള്‍ക്കായി വിളമ്പുക.
ഏപ്രിലില്‍ ഇറ്റലിയിലെ അമാല്‍ഫിയിലേക്കാണു ഇവരുടെ മധുവിധുയാത്ര.വരുണ്‍ പിലിഭിത്തില്‍നിന്നും അമ്മ മനേക അനോലയില്‍നിന്നും ലോക്‌സഭയില്‍ എത്തിയതിനാലാണ് വിവാഹം ഉത്തര്‍പ്രദേശിലാക്കാന്‍ തീരുമാനിച്ചത്.
അടുത്ത ബന്ധുക്കള്‍ക്കൊപ്പം കാശി, ബാന്‍സി, പന്‍ദ്രൗണ, ബിജ്‌നൂര്‍, മണ്‍കാപുര്‍, ഭിംഗ, അയോധ്യ രാജകുടുംബാംങ്ങളും വിവാഹച്ചടങ്ങിനെത്തുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications