ശശിയ്ക്ക് സിപിഎമ്മിന്റെ ചികിത്സ ഉടന്‍?

ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അജിത്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുകൂടിയായ എംഎല്‍എ എന്നിവരാണ് ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കിയത്. ഇതുകൂടാതെ സികെപി പത്മനാഭനും പരാതി ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം.
കാസര്‍ഗോഡ് ജില്ലയിലെ ഒരു ആശുപത്രിയില്‍ കര്‍ക്കിടക സുഖചികില്‍സയ്ക്കിടെ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് അജിത് പരാതി നല്‍കിയതെന്നാണ് സൂചന. ഭാര്യയ്ക്കുവേണ്ടിയാണ് അജിത് പരാതി നല്‍കിയത്. പലയിടത്തുനിന്നായി പാരതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും അജിത് ഉറച്ചുനില്‍ക്കുകയായിരുന്നു.
ഇതിന് പിന്നാലെ മഹിളാഅസോസിയേഷന്‍ നേതാവും ശശിയുടെ പെരുമാറ്റദൂഷ്യം കാണിച്ച് പരാതി നല്‍കിയതോടെ പാര്‍ട്ടി ശരിയ്ക്കും ഞെട്ടിയെന്നാണ് സൂചന. ഇതോടെയാണ് ശശിയ്‌ക്കെതിരെ നടപടിയെന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തിയത്.
ശശി പ്രശ്‌നം അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ സമയപരിധി നിശ്ചയിക്കുന്നത് തെരഞ്ഞെടുപ്പിനു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വിധത്തിലായിരിക്കുമെന്നാണ് അറിയുന്നത്.
വൈക്കം വിശ്വനും എ.വിജയരാഘവനും ഉള്‍പ്പെട്ട കമ്മീഷനാണ് ശശിക്കെതിരായ പരാതി അന്വേഷിക്കുന്നത്. മന്ത്രി പി.കെ.ശ്രീമതികൂടി ഉള്‍പ്പെട്ട കമ്മീഷനാണ് പാര്‍ട്ടി ആലോചിച്ചത്. എന്നാല്‍ ശ്രീമതി ഇതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുകയായിരുന്നുവത്രേ.
പാര്‍ട്ടി ധാര്‍മികതയ്ക്കു നിരക്കാത്ത പെരുമാറ്റ രീതികളാണ് ശശിയ്ക്കതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം. ഇപ്പോള്‍ എരിതീയില്‍ എണ്ണയെന്ന പോലെ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി ശശി ഉടപെട്ടുവെന്നതിന് വ്യക്തമായ വെളിപ്പെടുത്തലുകളുമുണ്ടായിരിക്കുന്നു.
പരാതി ലഭിച്ചപ്പോള്‍ സിപിഎം നേതൃത്വം ശശിയെ ജില്ലാ സെക്രട്ടറിസ്ഥാനത്തു നിന്നു മാത്രമല്ല പാര്‍ട്ടിയില്‍ നിന്നുതന്നെ അവധിയെടുപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അനിശ്ചിത കാലത്തേയ്ക്കാണ് അവധി.
ഈ കാലയളവില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരുതരം പ്രവര്‍ത്തനങ്ങളിലും ശശി പങ്കെടുക്കാന്‍ പാടില്ല.
ആരോഗ്യപരമായ കാരണങ്ങളാല്‍ പി.ശശിക്ക് പാര്‍ട്ടി അവധി നല്‍കിയെന്നും പകരം പി.ജയരാജന് ജില്ലാ സെക്രട്ടറിയുടെ ചുമതല നല്കിയെന്നുമാണ് കഴിഞ്ഞ ഡിസംബര്‍ 13ന് സിപിഎം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്. ഇത് മാധ്യമങ്ങളോടു നേരിട്ട് പറയാന്‍ ശശിയെ അനവദിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications