സൗമ്യയുടെ മരണം; ഷൊര്‍ണൂരില്‍ ഹര്‍ത്താല്‍

കോണ്‍ഗ്രസും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെയും അവശ്യ സര്‍വീസുകളെയും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ഹര്‍ത്താല്‍.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു സൌമ്യ മരിച്ചത്. ഫോറന്‍സിക് വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരം പോസ്റ്റ്മാര്‍ട്ടം തിങ്കളാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ചും സൗമ്യയുടെ മരണത്തില്‍ അനുശോചിച്ചും തീവണ്ടിയാത്രക്കാര്‍ തിങ്കളാഴ്ച കരിദിനം ആചരിക്കുന്നുണ്ട്. എല്ലാ തീവണ്ടികളിലും യാത്രക്കാര്‍ കറുത്ത് ബാഡ്ജ് ധരിച്ച് യാത്രചെയ്യുമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.
ഇതിനിടെ തീവണ്ടിയാത്രയിലെ സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യാനും സുരക്ഷ കര്‍ശനമാക്കാനുമായി റെയില്‍വേ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പത്തരയോടെ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ ഡിവിഷണല്‍ മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
കേരളത്തിലോടുന്ന വണ്ടികളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസുകാരെ നിയോഗിക്കുന്നതു സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications