ശശി പ്രശ്‌നം: ചികിത്സാകേന്ദ്രത്തില്‍ തെളിവെടുപ്പ്
കാസര്‍കോട്: സിപിഎമ്മിന്റെ പ്രമുഖ നേതാവ് പി ശശിയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ തെളിവെടുപ്പിനായി സിപിഎം നിയോഗിച്ച കമ്മീഷന്‍ കാസര്‍കോട്ടെത്തും.
നീലേശ്വരത്ത് ഒരു പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് ശശിയ്‌ക്കെതിരെ ആരോപണം ഉയരാനിടയാക്കിയ സംഭവം നടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ തെളിവെടുപ്പ് നടത്തുന്നത്.
അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കേന്ദ്രസെക്രട്ടേറിയറ്റ് അംഹം എ വിജയരാഘവനും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും സംഭവം നടന്നുവെന്ന് പറയുന്ന സ്ഥാപനത്തില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. സ്ഥാപനത്തിന്‍രെ ഭാരവാഹികലെ കണ്ണൂരിലേയ്ക്ക് വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്താനും നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന.
അതിനിടെ കാസര്‍കോട് ജില്ലയിലെ വി.എസ്. അനുയായികളില്‍ ചിലര്‍ ചികിത്സാകേന്ദ്രത്തിലെ ശശിയുടെ താമസവും ചികിത്സയും സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ഇതിനകം തന്നെ മുഖ്യമന്ത്രിയ്ക്ക് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
ഈ വിവരങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാന സമിതിയില്‍ ശശിയ്‌ക്കെതിരെ നടപടിവേണമെന്ന് വിഎസ് ആവശ്യപ്പെട്ടതെന്നാണ് സൂചന.












Click it and Unblock the Notifications