ബജറ്റില്‍ കുട്ടികള്‍ക്ക് ഏറെ പദ്ധതികള്‍
തിരുവനന്തപുരം: കുട്ടികളുടെ ക്ഷേമത്തിനായി ഏറെ ശ്രദ്ധചെലുത്തുന്നതാണ് ഇത്തവണത്തെ ബജറ്റ്. ബജറ്റില്‍ സംസ്ഥാനത്തെ ഒരോ നവജാതശിശുവിനും 10,000 രൂപയുടെ ഇന്‍ഷൂറന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പണം പ്ലസ് ടു പൂര്‍ത്തിയാകുമ്പോള്‍ ബാങ്കുകളില്‍ നിന്നുള്ള വായ്പാ പദ്ധതികളുമായി ബന്ധപ്പെടുത്തി ഉന്നത വിദ്യാഭ്യാസത്തിനോ സ്വയം തൊഴിലിനോ വിദഗ്ധ പരിശീലനത്തിനോ പലിശയടക്കമുള്ള തുക ലഭ്യമാക്കും.
ബിപിഎല്‍ കുടുംബങ്ങള്‍ അല്ലാത്തവര്‍ നിക്ഷേപത്തിന്റെ പകുതി സ്വയം വഹിക്കണം. ഇതിനായി 100 കോടി രൂപ വകയിരുത്തി. കാന്‍സര്‍ സുരക്ഷാ ഫണ്ടിലേക്ക് 2.8 കോടി രൂപ വകയിരുത്തി.
കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ ഓപ്പറേഷനായി അഞ്ചു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മാരകരോഗമുള്ള കുട്ടികളുടെ ചികിത്സക്കായി ആറ് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ദീര്‍ഘകാല ചികിത്സ വേണ്ടിവരുന്ന സെറിബ്രലല്‍ പാള്‍സി, സിക്കിള്‍ സെല്‍ അനീമിയ പോലുള്ള രോഗങ്ങള്‍ക്കും ജീവനു ഭീഷണിയായിത്തീരുന്ന ഹൃദയ, കിഡ്‌നി സംബന്ധ രോഗങ്ങള്‍ക്കും ഹീമോഫീലിയ തുടങ്ങിയ രോഗങ്ങള്‍ക്കും തിരഞ്ഞെടുത്ത 16 ആശുപത്രികളില്‍ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിന് 5 കോടി രൂപ വകയിരുത്തി.
മാനസികവും കായികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ കേന്ദ്രസഹായം ലഭിക്കാത്ത സ്‌കൂളുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് 15 കോടി വകയിരുത്തി,
കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കും വൃക്കരോഗചികിത്സക്കും പ്രത്യേക ധനസഹായം നല്‍കാനും ബജറ്റില്‍ തുക മാറ്റിവെച്ചതായും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഉച്ചഭക്ഷണത്തിന് പുറമെ ആഴ്ചയില്‍ രണ്ടു ദിവസം സ്‌കൂള്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്ന പോഷകാഹാര പരിപാടി തുടരും. ഇതിന് 40 കോടി വകയിരുത്തി. കൈത്തറി തുണി യൂണിഫോമായി അംഗീകരിക്കുന്ന സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സൗജന്യമായി യൂണിഫോം തുണി ലഭ്യമാക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി. പരിവര്‍ത്തിത െ്രെകസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യം നല്‍കാനും തീരുമാനമായിട്ടുണ്ട്












Click it and Unblock the Notifications