കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീയുടെ മുഖത്തടിച്ച യുവാവ് അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

ചെറുതോണി: ബസ് കാത്തുനിന്ന കന്യാസ്ത്രീയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. മുളകരമേട് ആരാധനാമഠത്തിലെ സിസ്റ്റര്‍ റീനയെയെയാണ് യുവാവ് ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ആനപ്പണിക്കാരനായ ഷാജിയാണു പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11 നു കരിമ്പന്‍ ബിഷപ്‌സ് ഹൗസിനടുത്തുള്ള ബസ് സ്‌റ്റോപ്പിലായിരുന്നു സംഭവം.

കടവരാന്തയില്‍ നിന്ന സിസ്റ്റര്‍ റീനയെ യുവാവ് കൈയ്ക്കുപിടിച്ച് വലിച്ചിറക്കി മുഖത്തടി്ക്കുകയായിരുന്നു. സിസ്റ്റര്‍ തലവെട്ടിച്ചതിനാല്‍ പുറം കഴുത്തിലും തോളത്തുമാണ് അടിയേറ്റത്.

സംഭവം കണ്ട സ്‌പെയര്‍പാര്‍ട്‌സ് വ്യാപാരി ലിവിംഗ്‌സ്‌റ്റെണ്‍ ഓടിയെത്തിയെങ്കിലും ഷാജി അയാളെ വിരട്ടി. ആളുകള്‍ ഓടിക്കൂടിയതോടെ ഷാജി സ്ഥലത്തുനിന്നും രക്ഷപെട്ടു.

ഇടുക്കി സി.ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് കൊച്ചുകരിമ്പനില്‍നിന്നു പ്രതിയെ പിടികൂടി. സംഭവത്തെത്തുടര്‍ന്ന് സിസ്റ്റര്‍ തൊട്ടടുത്തുള്ള ബിഷപ്‌സ് ഹൗസിലെത്തി വിവരം അറിയിക്കുകയായിരുന്നു. അവരാണ് കാര്യം പൊലീസില്‍ അറിയിച്ചത്.

പരുക്കേറ്റ കന്യാസ്ത്രീയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.. കല്ലുപാലം ആരാധനാ മഠത്തിലായിരുന്ന സിസ്റ്റര്‍ റീന മൂന്നുമാസം മുമ്പാണു കട്ടപ്പനയ്ക്കു സമീപം മുളകരമേട്ടിലേക്കു സ്ഥലംമാറിയത്.

സ്‌കൂളിലുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ മറ്റൊരു കന്യാസ്ത്രീ ഷാജിയുടെ മകനെ ക്ലാസില്‍ നിന്നും പുറത്താക്കിയിരുന്നു. അന്നുമുതല്‍ കന്യാസ്ത്രീകളോടെല്ലാം ഷാജിയ്ക്കു വിരോധമാണത്രേ.

ഇതിന്റെ പേരിലാണ് സിസ്റ്റര്‍ റീനയെ മര്‍ദിച്ചതെന്നു ഷാജി പോലീസിനോടു പറഞ്ഞു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

English summary
A youth arrested by Idukky police in connection with attack against a Nun at Cheruthoni in Idukky district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X