കൂട്ടബലാത്സംഗക്കേസില്‍ പിഴ; പ്രതികള്‍ക്ക് മോചനം

കുറ്റവാളികളോട് 50000 രൂപ വീതം പിഴയടയ്ക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. കീഴ്‌കോടതികള്‍ പ്രതികള്‍ക്ക് വിധിച്ചിരുന്ന പത്ത് വര്‍ഷത്തെ തടവു ശിക്ഷ മൂന്നര വര്‍ഷമായി കോടതി ഇളവും ചെയ്തുകൊടുത്തു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ പ്രതികള്‍ക്ക് ഇനി ജയിലില്‍ കിടക്കേണ്ടി വരില്ല.
കൂട്ടബലാത്സംഗക്കേസില്‍ ഐപിസി 376(ജി) വകുപ്പ് പ്രകാരം പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് വരെയാണ് വിധിയ്ക്കാറുള്ളത്.
ഇരയും പ്രതികളും വിവാഹം കഴിച്ച് സാധാരണ ജീവിതം നയിക്കുന്നതിനാലും സന്തോഷകരമായ ജീവിതം ആഗ്രഹിയ്ക്കുന്നവരായതുകൊണ്ടുമാണ് ഇളവ് ചെയ്തുകൊടുത്തതെന്ന് കോടതിയുടെ വിധിന്യായത്തിലുണ്ട്. പിഴത്തുക മൂന്ന് മാസത്തിനുള്ളില്‍ ബലാത്സംഗ ഇരയ്ക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തിയാല്‍ പ്രതികളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്ത് പിഴ ഈടാക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
1997 മാര്‍ച്ച് 7നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലുധിയാന സ്വദേശിയായ പെണ്‍കുട്ടിയെ ബല്‍ദേവ് സിങ്, ഗുര്‍മെയില്‍ സിങ്, ഹര്‍ദീപ് സിങ് എന്നിവര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കുറ്റക്കാരെന്ന് കണ്ട് കീഴ്‌ക്കോടതി പ്രതികള്‍ക്ക് പത്ത് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഈ അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിധി വന്നിരിയ്ക്കുന്നത്.












Click it and Unblock the Notifications