ഗോധ്ര കൂട്ടക്കൊല: 11 പ്രതികള്‍ക്ക് വധശിക്ഷ

ഒമ്പതു വര്‍ഷത്തെ വിചാരണക്കും നിയമനടപടികള്‍ക്കും ശേഷമാണ് ശിക്ഷാവിധി പ്രഖ്യാപിച്ചിരിക്കുന്നത്. കേസില്‍ മുഖ്യ ആസൂത്രകനെന്ന് ആരോപിക്കപ്പെട്ട മൗലവി ഉമര്‍ജിയടക്കം 63 പ്രതികളെ തെളിവില്ലെന്നു കണ്ട് ഫെബ്രുവരി 22ന് കോടതി വിട്ടയച്ചിരുന്നു.
വിചാരണ നേരിട്ട 95 പ്രതികളില്‍ 31 പേര്‍ കൊലപാതകം, ഗൂഢാലോചന, തീവയ്പ്പ്, കൊള്ള തുടങ്ങി ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തുവെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ 16 പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
2002 ഫെബ്രുവരി 27 നാണ് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന് തീവച്ച് തീര്‍ത്ഥാടകരടക്കം, 59 യാത്രക്കാരെ കൊലപ്പെടുത്തിയത്. ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്ത് കലാപത്തിന് വഴിമരുന്നിട്ടത് ഗോധ്ര കൊള്ളിവെയ്പ്പായിരുന്നു.












Click it and Unblock the Notifications