തിരുവനന്തപുരം: പന്ത്രണ്ടാം നിയമസഭയുടെ ഫോട്ടോ സെഷന്‍ പ്രതിപക്ഷം ബഹിഷ്‌ക്കരിയ്ക്കുന്നു. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം നടപടിക്രമങ്ങള്‍ അവസാനിച്ചശേഷം കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് ബഹിഷ്‌ക്കരണം.
നിയമസഭയുടെ കാലാവധി തീരുമ്പോള്‍ മന്ത്രിമാരും എംഎല്‍എമാരും ചേര്‍ന്ന് ഫോട്ടോ എടുക്കുക പതിവാണ്. ഇതാണ് പ്രതിപക്ഷം ബഹിഷ്‌ക്കരിയ്ക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് ഫോട്ടോ സെഷന്‍ സംഘടിപ്പിയ്ക്കുന്നത്.
അന്ന് തന്നെ നടക്കുന്ന നിയമസഭാ മ്യൂസിയത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനവും മുന്‍ എംഎല്‍എമാര്‍ പങ്കെടുക്കുന്ന ചടങ്ങും പ്രതിപക്ഷം ബഹിഷ്‌കരിക്കും.
Kerala's Congress opposition coalition UDF decided to boycott usual photo session of the State Assembly. Photo session is a customary function where all members of the Legislative assembly pose together for a photograph.