ദില്ലി: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആറാം പ്രതിയും കെഎസ്ഇബി മുന്‍ ചെയര്‍മാനുമായ രാമഭദ്രന്‍ നായരെ തടവ് ശിക്ഷ അനുഭവിക്കുന്നതില്‍ നിന്നും ഒഴിവാക്കി. അല്‍ഷിമേഴ്‌സ് ബാധിച്ച് അവശനായി കിടക്കുന്നത് പരിഗണിച്ചാണ് കോടതിയുടെ നടപടി. ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ഇദ്ദേഹത്തിന് ശിക്ഷ വിധിച്ചിരുന്നത്.
ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ശിക്ഷ ഒഴിവാക്കുന്നതെന്നും കുറ്റക്കാരന്‍ എന്നത് നിലനില്‍ക്കുന്നതായും കോടതി വ്യക്തമാക്കി. ഇടമലയാര്‍ കേസിലെ ആറാം പ്രതിയായിരുന്നു രാമഭദ്രന്‍ നായര്‍. സുപ്രീംകോടതിയുടെ ശിക്ഷാവിധിക്ക് ശേഷം രാമഭദ്രന്‍ നായരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘം ഇതിന് കഴിയാതെ മടങ്ങിയിരുന്നു.
പൂര്‍ണമായി ശയ്യാവലംബനായ അവസ്ഥയിലാണ് രാമഭദ്രന്‍ നായര്‍. തുടര്‍ന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം പോലീസ് വിചാരണക്കോടതിക്ക് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു. ഹൈക്കോടതി വഴി ഇത് സുപ്രീംകോടതിയിലേക്കും അയച്ചിരുന്നു.
The Supreme Court on Thursday accepted the review petition filed by the sixth accused in Edamalayar graft case Ramachandran Nair seeking review of the sentence