കഫേകളില്‍ അനാശാസ്യം; 40കുട്ടികള്‍ പിടിയില്‍
പട്‌ന : പട്‌ന നഗരത്തിലെ ഒരു ഡസലനിലേറെ സൈബര്‍ കഫേകളില്‍ നടത്തിയ റെയ്ഡില്‍ കാമലീലകളില്‍ ഏര്‍പ്പെട്ടിരുന്ന ഒരുകൂട്ടം വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി.
പതിനാറിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള നാല്‍പത് കുട്ടികളാണ് പിടിയിലായത്. എല്ലാവരും സമ്പന്ന കുടുംബങ്ങളിലെ കുട്ടികളാണെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളില്‍ പോകുന്നുവെന്ന വ്യാജേനയാണത്രേ പലരും കഫേകളില്‍ എത്തിയിരുന്നത്.
ചില കഫേകളില്‍ നിന്നും കോണ്ടങ്ങളും മെത്തകളും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കഫേ ഉടമകള്‍ കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊടുത്ത് വന്‍തോതില്‍ പണം തട്ടിയെടുത്തിരുന്നുവെന്നാണ് സൂചന.
ചെറിയ ക്യൂബിക്കിളുകളില്‍ സൗകര്യം കുറവായതിനാലാണത്രേ സൗകര്യമുള്ള കിടക്കറകള്‍ കഫേ ഉടമകള്‍ സജ്ജീകരിക്കുന്നത്.
റെയ്ഡിനെത്തിയ പൊലീസിനെ കണ്ടതും കഫേകള്‍ക്കുള്ളിലുണ്ടായിരുന്ന ആണ്‍കുട്ടികള്‍ മിക്കവരും ഇറങ്ങിയോടി. പലരെയും പൊലീസ് ഓടിച്ചിട്ട് പിടിച്ചിട്ടുണ്ട്.
പെണ്‍കുട്ടികളെ പിന്നീട് താക്കീത് നല്‍കി വിട്ടയച്ചു. എന്നാല്‍, ആണ്‍കുട്ടികളെ രക്ഷിതാക്കളെ വരുത്തിയശേഷം ജാമ്യത്തില്‍ വിടാം എന്ന നിലപാടിലാണ് പൊലീസ്.
ഗര്‍ഭനിരോധന ഉറ വിറ്റിരുന്ന കഫേ ഉടമയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുട്ടികളുടെ പ്രവൃത്തികള്‍ രഹസ്യകാമറയില്‍ പകര്‍ത്തിയിട്ടുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications