Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീഷണി: വനിതാ പൊലീസ് യുഎസില്‍ അഭയം തേടി

Marisol Valles
വാഷിങ്ടണ്‍: മയക്കമരുന്ന് മാഫിയാ സംഘങ്ങളുടെ വധഭീഷണിയെത്തുടര്‍ന്ന് മെക്‌സിക്കോയിലെ വനിതാ പൊലീസ് അമേരിക്കയില്‍ അഭയം തേടി.

മെക്‌സിക്കോയിലെ മയക്കുമരുന്ന് സംഘങ്ങള്‍ക്ക് കുപ്രസിദ്ധമായ പരസെഡിസ് പട്ടണത്തിലെ ക്രമസമാധാനച്ചുമലതയുണ്ടായിരുന്ന മരിസോള്‍ വാലസ്(20)ആണ് പണിയുപേക്ഷിച്ച് അമേരിക്കയിലേയ്ക്ക് രക്ഷപ്പെട്ടത്.

അഭയം തേടിയെത്തിയ മരിസോളിന്റെ ഹര്‍ജിയില്‍ ടെക്‌സാസിലെ ഫെഡറല്‍ ഇമിഗ്രേഷന്‍ കോടതി വൈകാതെ വാദം കേള്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

തങ്ങളുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് മയക്കുമരുന്നു മാഫിയ മരിസോളിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഭീഷണിയെത്തുടര്‍ന്ന് ജോലിക്കെത്താത്തതിരുന്ന മരിസോളിനെ പരസെഡിസ് മേയര്‍ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

പതിനായിരത്തോളം ജനസംഖ്യയുള്ള പട്ടണത്തിലെ ക്രമസമാധാനപാലന ചുമതലയുള്ള ഓഫീസറായി 2010 ഒക്ടോബറിലാണ് മരിസോള്‍ ചുമതലയേറ്റത്. ക്രിമിനോളജി വിദ്യാര്‍ഥിയും ഒരു കുട്ടിയുടെ അമ്മയുമായിരിക്കെയാണ് ഓഫീസര്‍ തസ്തികയില്‍ മരിസോള്‍ നിയമിതയാകുന്നത്.

പട്ടണത്തിലെ മേയറെയും മകനെയും അക്രമികള്‍ വെടിവെച്ചു കൊന്നതിനെത്തുടര്‍ന്ന് ഈ തസ്തികയിലിരുന്നവര്‍ പുറത്താക്കപ്പെട്ടിരുന്നു. ചില ഓഫീസര്‍മാരെ ഗുണ്ടകള്‍ വധിക്കുകയും ചെയ്തു.

തുടര്‍ന്നാണ് പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഇതിനകം തന്നെ ഈ തസ്തിക വാര്‍ത്തയില്‍ ഇടം നേടിയതിനാല്‍ മരിസോള്‍ ഉള്‍പ്പെടെ കുറച്ചുപേര്‍ മാത്രമേ അപേക്ഷയുമായി മുന്നോട്ടു വന്നുള്ളൂ.ഇതിന്റെ പേരില്‍ മരിസോളിന് വന്‍ വാര്‍ത്താ പ്രാധാന്യമായിരുന്നു ലഭിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+