ബഹ്‌റൈന്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പട്ടാളം

പൌരന്‍മാരുടെ ജീവനും സ്വത്തിനും രാജ്യസുരക്ഷയ്ക്കും ഭീഷണിയാണ് ഇപ്പോള്‍ നടക്കുന്ന സമരങ്ങളെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ ഭരണം സൈന്യത്തിന് കൈമാറുന്നത്.
പ്രക്ഷോഭകരെ നേരിടാന്‍ ബഹ്‌റൈനിലേക്ക് അയല്‍രാജ്യമായ സൗദി അറേബ്യ സൈനികരെ അയച്ചതിന്റെ പിറ്റേന്നാണ് ഈ നടപടി. ബഹ്‌റൈന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് സൗദി സൈന്യത്തെ അയച്ചത്.
ആയിരം ഭടന്‍മാരെയാണു സൗദി തിങ്കളാഴ്ച ബഹ്‌റൈനിലേക്കയച്ചത്. 500 ഭടന്‍മാരെ തങ്ങളും അയച്ചിട്ടുണ്ടെന്നു യുഎഇയും സ്ഥിരീകരിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ മറ്റു രാജ്യങ്ങളും സേനയെ അയയ്ക്കുമെന്നാണു സൂചന.
ബഹ്‌റൈനെ കൂടാതെ സൗദി, യുഎഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നിവയാണു കൗണ്‍സിലിലെ അംഗരാജ്യങ്ങള്‍. എന്നാല്‍, ബഹ്‌റൈനിലെ സൈനിക ഇടപെടല്‍ അസ്വീകാര്യമാണെന്ന് ഇറാന്‍ പ്രസ്താവിച്ചു. അത് ആ രാജ്യത്തെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ഇറാന്റെ വിദേശകാര്യ വക്താവ് പറഞ്ഞു. ബഹ്‌റൈനിലെ ഷിയാ പ്രതിപക്ഷത്തോട് ഇറാന്‍ അനുകൂലമാണ്.
അതേസമയം, ബഹ്‌റൈനിലേക്കു സൈനികരെ അയയ്ക്കുന്നതിനെപ്പറ്റി സൗദി ഭരണകൂടം തങ്ങളോടു കൂടിയാലോചിച്ചിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. സൈന്യത്തെ അയയ്ക്കുന്നതിന്റെ തൊട്ടുമുമ്പു മാത്രമാണ് വിവരം തങ്ങളെ അറിയിച്ചതെന്നും ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്കു ബഹ്‌റൈന്‍ ഭരണകൂടം തയ്യാറാവണമെന്ന് അമേരിക്ക നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ നിലപാട് ബഹ്‌റൈനും സൗദിക്കും രസിച്ചിട്ടില്ലെന്നതിന്റെ സൂചനയായാണു പുതിയ സംഭവവികാസത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.












Click it and Unblock the Notifications