ബിഎസ്‍പി എംഎല്‍എ മാനഭംഗക്കേസില്‍
ലഖ്‌നൊ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ മറ്റൊരു എംഎല്‍യും ലൈംഗികപീഡനക്കേസില്‍ അകപ്പെട്ടു.
ബദോന്‍ ജില്ലയിലെ ബില്‍സിയില്‍ നടന്ന കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് ബിഎസ്പി എംഎല്‍എയായ യോഗേന്ദ്ര യാദവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൊ ബെഞ്ച് ഉത്തരവിട്ടു.
സംഭവത്തില്‍ സാക്ഷിയായ പ്രേം ചന്ദ ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മകളെ കൂട്ടബലാത്സംഗത്തിനു വിധേയയാക്കിയെന്നാരോപിച്ച് കുല്‍ദീപ് കിഷോര്‍ എന്നയാള്‍ 2008ല്‍ പരാതിപ്പെട്ടിരുന്നു.
എന്നാല്‍ എംഎല്‍എയുടെ സ്വാധീനത്തെത്തുടര്‍ന്ന് കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ പോലീസ് പിന്മാറുകയായിരുന്നു.
നേതാക്കളുടെ ക്രിമിനല്‍ പശ്ചാത്തലും ബിഎസ്പിയ്ക്ക് വലിയ തലവേദനയായി മാറുകയാണ്. നേരത്തേ മറ്റൊരു എംഎല്‍എ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിയ്ക്ക് നിര്‍ത്തുകയും മാനഭംഗപ്പെടുത്തിയശേഷം കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അറസ്റ്റിലായിരുന്നു. ഇയാളെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു.












Click it and Unblock the Notifications