മകളെ ശല്യം ചെയ്തത് ചോദിച്ചതിന് കുത്തിക്കൊന്നു

മകളെ വര്‍ഷയെ കോളജില്‍ കൊണ്ടു വിടാന്‍ പോകും വഴിയാണു യുവാവിന്റെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ വര്‍ഷയെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാക്ഫാസ്റ്റ് കോളജില്‍ ഒന്നാംവര്‍ഷ എംബിഎ വിദ്യാര്‍ഥിനിയാണു വര്‍ഷ. കോട്ടയം പ്രോവിഡന്റ് ഫണ്ട് ഓഫിസിലെ ജീവനക്കാരനാണ് അശോക് കുമാര്‍. ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവാണ് ഇരുവരെയും കുത്തിയതെന്നാണു വിവരം. ഇയാള്‍ക്കെതിരെ അശോക് കുമാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. യുവാവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വര്‍ഷയുടെ ട്വിറ്ററിലും ഓര്‍ക്കൂട്ടിലുമൊക്കെ യുവാവ് മോഷം കമന്റുകള്‍ എഴുതിയിട്ടിരുന്നതായും സൂചനകളുണ്ട്.
ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തു വരികയാണ്.












Click it and Unblock the Notifications