സ്ഥാനാര്‍ത്ഥിപ്പട്ടിക; കോണ്‍ഗ്രസ് പുകയുന്നു

കരുണാകര വിഭാഗത്തെ പൂര്‍ണമായും അവഗണിച്ചുവെന്ന് ആരോപിച്ച് പത്മജാ വേണുഗോപാലുംകൂട്ടരുമാണ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. പത്മജയെ മാറ്റിനിര്‍ത്തി മുരളിയ്ക്ക് സീറ്റ് നല്‍കിയത് പത്മജയെ പിന്തുണയ്ക്കുന്നവര്‍ക്ക് പിടിച്ചിട്ടില്ല.
അവഗണിച്ചുവെന്ന് ആരോപിച്ച് കരുണാകര വിഭാഗം പ്രകടനം നടത്തിയിട്ടുണ്ട്. അസംതൃപ്തരായ പ്രവര്‍ത്തകര്‍ പത്മജയുടെ വസതിയില്‍ യോഗം ചേരുന്നുണ്ട്.
ഇതിനിടെ ഉമ്മന്‍ ചാണ്ടിയുടെ അടുത്തയാളും മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായി ടി.സിദ്ദിഖിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് പ്രകടനങ്ങള്‍ നടന്നു.
സിദ്ദിഖിന് സീറ്റില്ലെങ്കില്‍ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന നിലപാടിലാണ് സിദ്ദിഖ് അനുഭാവികള്‍. കോഴിക്കോടും നേമത്തും സിദ്ദിഖ് അനുകൂലികള്‍ വ്യാപക പ്രതിഷേധവും നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ അസംതൃപ്തിയാണ് സിദ്ദീഖിന്റെ സ്ഥാനാര്‍ഥിത്വം തെറിപ്പിച്ചതെന്നാണ് സൂചന. രാഹുലിന്റെ ഇഷ്ടക്കാരനായ ടികെ ബെന്നി സ്ഥനാര്ത്ഥിപ്പട്ടികയില് ഇടം നേടുകയും ചെയ്തിട്ടുണ്ട്.
ബെന്നിയ്ക്ക് ചാലക്കുടിയാണ് നല്‍കിയിരിക്കുന്നത്. ഇതോടെ ചാലക്കുടി ലഭിക്കുമെന്ന് കരുതിയിരുന്ന ഐവി ഗോപിനാഥും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മുതിര്‍ന്ന നേതാവ് എം.എം ഹസ്സനാണ് സീറ്റ് നിഷേധിക്കപ്പെട്ട മറ്റൊരു ശ്രദ്ധേയന്‍. ഹസ്സനായി ജനശ്രീ മിഷനാണ് രംഗത്തെത്തിയിരിക്കുന്നത്. ഹസ്സന് സീറ്റ് നിമഷധിച്ചതിനു പിന്നില്‍ ജനശ്രീയെ തകര്‍ക്കാനുള്ള നീക്കമാണെന്നാണ് ഇവരുടെ വാദം.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥ നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂരില്‍ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
സി.എസ് സുജാതയാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി. താന്‍ റിബലല്ലെന്നും സ്വതന്ത്രയായി, ചെങ്ങന്നൂരിന്റെ സ്ഥാനാര്‍ഥിയാണെന്നും ശോഭനാ ജോര്‍ജ് പറയുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അസംതൃപ്തരായ ഓര്‍ത്തഡോക്സ് സഭ ശോഭനയ്ക്ക് പിന്തുണ നല്‍കുമെന്നാണ് കരുതപ്പെടുന്നത്.
കൂടുതല്‍ സീറ്റുകള്‍ ഉമ്മന്‍ ചാണ്ടി വിഭാഗത്തിന് ലഭിച്ചുവെങ്കിലും വിജയസാധ്യതയുള്ള സീറ്റുകള്‍ ചെന്നിത്തല വിഭാഗം കൈയ്യടക്കിയത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ സീറ്റുണ്ടെങ്കിലും തന്റെ പലവിശ്വസ്ഥര്ക്കും സീറ്റ് തരപ്പെടുത്തിക്കൊടുക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് കഴിഞ്ഞിട്ടില്ല.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications