ഭാര്യ സെക്സ് നിഷേധിച്ചു; ഭര്‍ത്താവിന് വിവാഹമോചനം
ദില്ലി: ലൈംഗികബന്ധം നിഷേധിച്ച ഭാര്യയില്‍ നിന്നും ഭര്‍ത്താവിന് കോടതി വിവാഹമോചനം അനുവദിച്ചു. ദില്ലി ഹൈക്കോടതിയാണ് വിവാഹമോചനം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്.
2005ല്‍ തന്നെവിട്ടുപോയ ഭാര്യയ്‌ക്കെതിരെയാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചിരുന്നത്. ലൈംഗികബന്ധം ഉള്‍പ്പെടെയുള്ള വിവാഹജീവിതത്തിലെ പലകാര്യങ്ങളും ഭാര്യ തനിക്ക് നിഷേധിക്കുന്നുവെന്നും അതിനാല്‍ ഈ ബന്ധത്തില്‍ നിന്നും മോചനം വേണമെന്നുമാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നത്.
ഇദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ശരിയാണെന്നും വൈവാഹിക ജീവിതത്തിലെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഭാര്യ വീഴ്ചവരുത്തിയെന്നും വിധി പറഞ്ഞ ജസ്റ്റിസ് കൈലാഷ് ഗംഭീര്‍ ചൂണ്ടിക്കാട്ടി.
കോടതി നടപടികള്‍ക്കായി ഹാജരാകാതിരുന്ന സ്ത്രീയെ കോടതി വിമര്‍ശിച്ചിട്ടുണ്ട്. നേരത്തേ കീഴ്‌ക്കോടതി വിവാഹമോചന ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഇയാള്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. 1990ലാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് കുട്ടികളില്ല.
വിവാഹജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ ഭാര്യ വളരെ ക്രൂരമായിട്ടാണ് പെരുമാറിയതെന്നും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നായ ലൈംഗികത വരെ തനിയ്ക്ക്് നിഷേധിച്ചുവെന്നും ഇദ്ദേഹത്തിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പിന്നീട് 2005ല്‍ ഭാര്യ തന്നെ വിട്ടുപോയെന്നും പിന്നീടൊരിക്കലും തിരിച്ചുവന്നിട്ടില്ലെന്നും ഭര്‍ത്താവ് ആരോപിച്ചു.












Click it and Unblock the Notifications