കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിമൂര്‍ഖന്‍ കൂട്ടില്‍, അപ്പോള്‍ ട്വിറ്ററില്‍?

  • By Ajith Babu
Google Oneindia Malayalam News

Tweeting Cobra Found at Home in Bronx Zoo
വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ ബ്രോംക്‌സ് മൃഗശാലയില്‍ നിന്നു കാണാതായ ഉഗ്രവിഷമുള്ള ഈജിപ്ഷ്യന്‍ കരിമൂര്‍ഖനെ കണ്ടെത്തി. ഒരാഴ്ച മുമ്പ് കാണാതായ കരിമൂര്‍ഖനെ അതിന്റെ കൂട്ടില്‍ തന്നെയാണ് കണ്ടെത്തിയതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. 20 ഇഞ്ച് നീളമുള്ള ഈജിപ്ഷ്യന്‍ കരിമൂര്‍ഖനാണ് ഒരുദിവസം ഏവരിലും ആശങ്ക പരത്തി ഒളിവില്‍പ്പോയത്.

പാമ്പ് മൃഗശാലയില്‍ നിന്ന് പുറത്ത് പോയിട്ടില്ലെന്നും എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടാവുമെന്നുമായിരുന്നു അധികൃതരുടെ വിശ്വാസം. അതേസമയം, പാമ്പ് കൂടിനു വെളിയില്‍ പോയിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇവിടെ സന്ദര്‍ശകര്‍ക്കു പ്രവേശനം നിഷേധിച്ചിരുന്നു.
പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തില്‍ മൃഗശാല സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കുമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

ആഫ്രിക്ക, അറേബ്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഇത്തരം പാമ്പുകളുടെ ആഹാരം ചെറുപക്ഷികളും തവളകളുമാണ്. ഇവയുടെ കടിയേറ്റാല്‍ ശ്വാസകോശം തകരാറിലാകും. ഈ ഇനത്തില്‍പ്പെട്ട പാമ്പിന്റെ കടിയേല്‍പ്പിച്ചാണ് ക്ലിയോപാട്ര രാജ്ഞി ജീവനൊടുക്കിയത്.

ഒളിവിലായിരുന്ന മൂര്‍ഖന്‍ ഇതിനിടെ ട്വിറ്ററില്‍ തലപൊക്കിയിരുന്നു. ബ്രോക്‌സ് സൂ കോബ്ര എന്ന പേരിലാരംഭിച്ച ട്വിറ്റര്‍ അക്കൗണ്ടില്‍ ഇരുപതിനായിരത്തോളം പേരാണ് ഫോളോവേഴ്‌സായത്. അടിപൊളി ട്വീറ്റുകളും കരിമൂര്‍ഖന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു

ഞാനിപ്പോള്‍ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങിന് മുകളിലാണ് താഴെയുള്ള മനുഷ്യരെല്ലാം ചെറിയ എലികളെപ്പോലെ, രുചിയേറിയ ചെറിയ എലികളെപ്പോലെ ഇങ്ങനെയൊക്കെയായിരുന്നു മൂര്‍ഖന്റെ ട്വീറ്റുകള്‍. മുര്‍ഖന്‍ പുറത്തുവന്നെങ്കിലും അക്കൗണ്ട് തുടങ്ങിയ വിരുതനാരെന്ന കാര്യം വ്യക്തമായിട്ടില്ല.

English summary
It was the talk of New York—an adolescent Egyptian cobra that slithered out of its cage at the Bronx Zoo last Friday afternoon and, as if it weren't enough to strike terror into the city's hearts, started tweeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X