ശാന്തിഭൂഷന്‍ സിഡി കൃത്രിമമെന്ന് റിപ്പോര്‍ട്ട്

സിഡിയിലെ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്ത് തയ്യറാക്കിയതാണെന്നും പലയിടത്തുനിന്നായി മിറുച്ചെടുത്തതും തുടര്‍ച്ചയില്ലാത്ത ചേര്‍ത്തതുമായ സംഭാഷണങ്ങളാണ് ഇതിലുള്ളതെന്നും സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബറട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നാല് കോടി രൂപ ഒരു ജഡ്ജിക്ക് കൈക്കൂലി കൊടുക്കാനായി ചില രാഷ്ട്രീയനേതാക്കളോട് ശാന്തിഭൂഷന്‍ ശുപാര്‍ശ ചെയ്യുന്നതാണ് സിഡിയിലെ സംഭാഷണങ്ങള്‍. അമര്‍സിങ്, മുലായംസിങ് യാദവ് എന്നിവരുമായുള്ള സംഭാഷണങ്ങള്‍ എന്ന പേരിലാണ് സിഡി പുറത്തുവന്നത്.
ശാന്തിഭൂഷനെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന വാദം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് ഛണ്ഡീഗഡ് ലാബിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സംഭവം അന്വേഷിക്കുന്ന ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലിന് പുതിയ റിപ്പോര്‍ട്ട് അയച്ചുകൊടുത്തതായി ലാബിലെ വിദഗ്ദ്ധന്‍ എസ്.കെ.ജയിന്‍ പറഞ്ഞു.
എന്നാല്‍ സിഡി ഒറിജിനലാണെന്നാണ് ദില്ലിയിലെ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതുസംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
എന്നാല്‍ ഇത് വ്യാജമാണെന്ന് ശാന്തിഭൂഷനും മകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണും നേരത്തെ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications