Get Updates
Get notified of breaking news, exclusive insights, and must-see stories!

2ജി: താന്‍ കടന്നുകളഞ്ഞിട്ടില്ലെന്ന് കനിമൊഴി

Kanimozhi
ദില്ലി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസി ഉള്‍പ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ മകളും ഡിഎംകെ എം.പിയുമായ കനിമൊഴി സിബിഐ പ്രത്യേക കോടതിയില്‍ ഹാജരായി ജാമ്യാപേക്ഷ നല്‍കി.

തന്നെ അറസ്റ്റു ചെയ്യാന്‍ സി.ബി.ഐയെ അനുവദിക്കരുതെന്ന് കനിമൊഴി കോടതിയില്‍ ആവശ്യപ്പെട്ടു. താനെങ്ങോട്ടും കടന്നുകളഞ്ഞിട്ടില്ലെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. കേസുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും കനിമൊഴി വാദിച്ചു. ഗൂഡാലോചന, കൈക്കൂലി വാങ്ങല്‍ തുടങ്ങിയ കുറ്റങ്ങളാണ് കനിമൊഴിക്കെതിരെ സി.ബി.ഐ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.

സ്പെക്ട്രം ഇടപാടില്‍ തനിക്ക് യാതൊരു പങ്കും ഇല്ലെന്നും എല്ലാ ഗൂഢാലോചനകളും നടത്തിയത് അറസ്റ്റിലായ മുന്‍ ടെലികോം മന്ത്രി എ.രാജയാണെന്നും കനിമൊഴിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാം ജഠ്മലാനി കോടതിയില്‍ അറിയിച്ചു. കലൈഞ്ജര്‍ ടി.വിയുടെ ഓഹരി ഉടമ മാത്രമാണ് കനിമൊഴി. സ്പെക്ട്രം ഇടപാടുമായി കോടതി സമന്‍സ് അയച്ചതല്ലാതെ മറ്റൊരു കേസും കനിമൊഴിയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

2 ജി സ്പെക്ട്രം ലഭിക്കുന്നതിന് ചില ടെലികോം കമ്പനികള്‍ക്ക് വഴിവിട്ട് സഹായം നല്‍കിയെന്ന ആരോപണം തെറ്റാണ്. ഇടപാടുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും രേഖകളില്‍ കനിമൊഴി ഒപ്പിടുകയോ, അതില്‍ പങ്കാളിയാവുകയോ ചെയ്തിട്ടില്ല. കനിമൊഴി കലൈഞ്ജര്‍ ടി.വിയുടെ ഓഹരി ഉടമ മാത്രമാണെന്നും, അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം ഇല്ലെന്നും ജഠ്മലാനി വാദിച്ചു.

കനിമൊഴിക്കൊപ്പം കലൈഞ്ജര്‍ ടി.വി എം.ഡി ശരത്കുമാറും കോടതിയില്‍ ഹാജരായി. എന്നാല്‍ സിനെയംഗ് ഫിലിംസ് ഡയറക്ടര്‍ കരീം മൊറാനി കോടതിയില്‍ ഹാജരായിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് മൊറാനി വ്യക്തമാക്കി.

കോടതിയില്‍ വാദം നടക്കുന്നതിനിടെ ഡിഎംകെ എം.പി ആദിശങ്കരന്‍ കുഴഞ്ഞുവീണു. ആദിശങ്കരനുള്‍പ്പെടെ ഒന്‍പത് എംപിമാരാണ് കോടതിയില്‍ എത്തിയിരുന്നത്.

കനിമൊഴിയുടെയും കരുണാനിധിയുടെ ഭാര്യ ദേവമ്മാളിന്റെയും ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടി.വിയിയിലേക്ക് സ്‌പെക്ട്രം ഇടപാടില്‍ ലഭിച്ച തുകയില്‍ 214 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. .

കനിമൊഴിക്ക് പിന്തുണയുമായി കേന്ദ്രമന്ത്രിയും കരുണാനിധിയുടെ മകനുമായ എം.കെ അഴഗിരി, ഡിഎംകെ എം.പിമാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെ പേര്‍ കോടതി വളപ്പില്‍ എത്തിയിരുന്നു്.

കനിമൊഴി ജാമത്തിന് ശ്രമിച്ചാല്‍ സി.ബി.ഐ എതിര്‍ത്തേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ എത്ര പ്രതികൂല സാഹചര്യമായാലും കോടതി നടപടിയോട് സഹകരിക്കുമെന്നാണ് കനിമൊഴി വ്യക്തമാക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+