എന്‍എസ്എസുകാരന്‍ മര്യാദ കാട്ടിയില്ല: സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ ഒരു എന്‍എസ്എസ്സുകാരന്‍ നടത്തിയത് മര്യാദയില്ലാത്ത പ്രയോഗമാണെന്ന് സിപിഎം. ഇത് ജനങ്ങള്‍ തള്ളിക്കളയുമെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇത്തരം പ്രയോഗങ്ങള്‍ കേരളത്തിന്റെ പൊതുസംസ്‌കാരത്തിന് നിരക്കാത്തതാണ്. എന്നാല്‍ ഇതിന്റെ പേരില്‍ എന്‍എസ്എസ് ഓഫീസുകള്‍ക്ക് നേരെ നടത്തിയ കല്ലേറ് ന്യായീകരിക്കാനാവില്ല. ഇത്തരത്തിലുള്ള അക്രമങ്ങള്‍ നടത്തിയല്ല ജനാധിപത്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്തേണ്ടത്.
സി.പി.എമ്മിന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇതിനിടെ ദേശാഭിമാനി വാരികയിലെ ലേഖനത്തിലൂടെ തന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മറുപടി നല്‍കാനില്ലെന്ന് എന്‍എസ്എസ് നേതാവ് ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം സുകുമാരന്‍ നായര്‍ക്കെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന ശരിയല്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു.
എല്ലാവര്‍ക്കും ജനാധിപത്യപരമായ രീതിയില്‍ രാഷ്ട്രീയ അഭിപ്രായം പറയാന്‍ സ്വാതന്ത്യ്രമുണ്ട്. കരയോഗങ്ങള്‍ക്കു നേരെയുള്ള ആക്രമണം അപലപനീയമാണ്. ആക്രമണം നിര്‍ത്തിവയ്ക്കാന്‍ സിപിഎം മുന്‍കൈയെടുക്കണമെന്ന് വയലാര്‍ രവി ആവശ്യപ്പെട്ടു.












Click it and Unblock the Notifications