ഇന്ദു കേസ്: രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി
കോഴിക്കോട്: എന്.ഐടി ഗവേഷണ വിദ്യാര്‍ഥിനി ഇന്ദുവിന്റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണ രേഖകള്‍ വെള്ളിയാഴ്ച റെയില്‍വേ പോലീസ് ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. കോഴിക്കോട്ടെ ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിഭാഗം സൂപ്രണ്ട് സി.എം. പ്രദീപ്കുമാറിനാണ് അന്വേഷണ ചുമതല.
ആലുവയില്‍ പെരിയാറില്‍ നിന്നാണ് ഇന്ദുവിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന്റെ മഹസ്സര്‍ തയാറാക്കിയത് ഇവിടത്തെ സ്‌റ്റേഷനിലാണ്. ഇതടക്കമുള്ള രേഖകളാണ് ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയത്.
ഇന്ദുവിന്റെ അച്ഛന്‍ കെ. കൃഷ്ണന്‍നായര്‍ അഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.
എന്‍.ഐ.ടി യിലെ അധ്യാപകനും ഇന്ദുവിന്റെ സുഹൃത്തുമായ സുഭാഷിന് പുറമേ പ്രതിപ്പട്ടികയിലേക്ക് പ്രതിശ്രുത വരന്‍ അഭിഷേകം എത്തിയേക്കുമെന്ന സ്ഥിതിയിലാണ് അന്വേണത്തിന്റെ ഗതി. മരണ ദിവസം ഇന്ദു കയറിയ തീവണ്ടിയില്‍ അഭിഷേകും മൂന്‍കൂട്ടി ടിക്കറ്റെടുത്തിരുന്നുവെന്നും ബുക്കു ചെയ്ത ടിക്കറ്റില്‍ മറ്റൊരാളാണ് യാത്രചെയ്തതെന്നുമുള്ള സംഭവം കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
ഇതിനിടെ ഇന്ദുവിനെ തീവണ്ടിയാത്രക്കിടെ കൊലപ്പെടുത്തിയതാണെന്ന് പറഞ്ഞുകൊണ്ട് ഒരു കത്ത് അവരുടെ പിതാവിന് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ചയാണ് ഈ കത്ത് കൃഷ്ണന്‍ നായര്‍ക്ക് ലഭിച്ചതത്രേ.
തൃശൂരില്‍ നിന്നാണ് ഈ കത്ത് എഴുതിയിരിക്കുന്നതെങ്കിലും ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ആരാണ് ഈ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തി കത്തെഴുതിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന് കത്ത് കൈമാറുമെന്ന് കൃഷ്ണന്‍ നായര്‍ പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications