Get Updates
Get notified of breaking news, exclusive insights, and must-see stories!

താജ് മഹല്‍ അതിജീവനത്തിനുള്ള പോരാട്ടത്തില്‍

Taj Mahal
ആഗ്ര: അനശ്വര പ്രണയത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന താജ്മഹല്‍ നിലനില്‍പിനായുള്ള പോരാട്ടത്തിലെന്ന് റിപ്പോര്‍ട്ട്. യമുന നദിയില്‍ നിന്നുള്ള മണലും രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റുമാണ് ലോകമഹാദ്ഭുതത്തിന് ഭീഷണിയാവുന്നത്. താജ്മഹല്‍ സന്ദര്‍ശകരുടെ സ്പര്‍ശം കാരണം വെള്ള മാര്‍ബിളിന്റെ തിളക്കം മങ്ങുകയും ചെയ്തിരിയ്ക്കുന്നു.

പ്രകൃതിയും വായു മലിനീകരണവും കൂടാതെ മനുഷ്യനും താജിനു ഭീഷണിയാണെന്നു പരിസ്ഥിതി പ്രവര്‍ത്തകനും വെയ്ക്ക് അപ്പ് ആഗ്ര പ്രസിഡന്റുമായ ശിശിര്‍ ഭഗത് പറയുന്നു.

1985ല്‍ ആഗ്ര നഗരത്തില്‍ 40,000 വാഹനങ്ങളാണുണ്ടായിരുന്നത്. ഇപ്പോള്‍ എട്ടു ലക്ഷം വാഹനങ്ങളാണുള്ളത്. വായു മലിനീകരണം വന്‍തോതില്‍ വര്‍ദ്ധിയ്ക്കാന്‍ ഇതിടയാക്കിയെന്ന് ശിശിര്‍ ഭഗത് ചൂണ്ടിക്കാണിയ്ക്കുന്നു.

വെറുമൊരു വിനോദസഞ്ചാര കേന്ദ്രമായി താജ് മഹല്‍ മാറിയിരിക്കുന്നു. ആയിരക്കണക്കിനു സഞ്ചാരികളാണു താജ് സന്ദര്‍ശിക്കാന്‍ പ്രതിദിനം എത്തുന്നത്. 2010ല്‍ മാത്രം നാല്‍പത് ലക്ഷം സന്ദര്‍ശകരെത്തി. സന്ദര്‍ശകരുടെ കൈകാല്‍ സ്പര്‍ശനങ്ങള്‍ വെള്ള മാര്‍ബിളിന് കനത്ത നാശമാണ് വരുത്തിവെയ്ക്കുന്നത്. ഇതിന് പുറമെ വായുമലിനീകരണവും താജിന്റെ സവിശേഷ നിര്‍മിതിയ്ക്ക് ഭീഷണിയാവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+