3 ഈഴവരെ മന്ത്രിമാരാക്കണം: വെള്ളാപ്പള്ളി

കേരള മന്ത്രിസഭയില്‍ നാല് ഈഴവരെങ്കിലും ഉണ്ടാവുകയെന്നുള്ളതൊരു പതിവാണ്. കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ മുഖ്യമന്ത്രി അടക്കം ആറ് അംഗങ്ങളുണ്ടായിരുന്നു ഈഴവസമുദായത്തില്‍ നിന്നുണ്ടായിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവാദങ്ങള്‍ എന്തുതന്നെയായാലും ഇരുമുന്നണികളും തരംപോലെ ഈഴവ സമുദായത്തെ അവഗണിച്ചെന്നത് ഒരു സത്യമാണ്. കേരളത്തിലെ 30 ശതമാനം വരുന്ന ഈഴവ സമുദായത്തില്‍പ്പെട്ട എംഎല്‍എമാരേക്കാള്‍ കൂടുതല്‍ ന്യൂനപക്ഷ സമുദായക്കാരായ എംഎല്‍എമാരാണ്. ഇക്കാര്യം സമുദായം കണ്ണ് തുറന്ന് കാണണം.
ക്രൈസ്തവരും മുസ്‌ളിംങ്ങളും ഒറ്റക്കെട്ടായി നിന്ന് നേട്ടങ്ങള്‍ വാരിക്കൂട്ടിയപ്പോള്‍ നമ്മള്‍ വേറിട്ട് നിന്ന് കൊടിപിടിക്കാന്‍ പോയി. ഇനിയെങ്കിലും യാഥാര്‍ത്ഥ്യം മനസിലാക്കി ഒറ്റക്കെട്ടായി നിന്ന് സാമൂഹ്യനീതി ഉറപ്പാക്കാന്‍ പൊരുതണം- വെള്ളാപ്പള്ളി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം സ്ഥിരവും കാര്യക്ഷമവും ആകുമെന്ന് തനിക്ക് ഉറപ്പില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫ് നേരിയ ഭൂരിപക്ഷം നേടിയാലും എല്‍ഡിഎഫ് ഭരിക്കുമെന്ന തന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈഴവനായ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ എന്‍എസ്എസ് ഇത്തവണ സമദൂരം ഒഴിവാക്കി ശരിദൂരം എടുത്തുവെന്ന ചങ്ങനാശേരി തമ്പുരാന്റെ പ്രസ്താവന പാഴ്‌വാക്കായി. വോട്ടെടുപ്പിന് മുമ്പ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരുന്നെങ്കില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരികയും അച്യുതാനന്ദന്‍തന്നെ മുഖ്യമന്ത്രിയാകുകയും ചെയ്യുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കണിച്ചുകുളങ്ങരയില്‍ ശാഖായോഗം ഓഫീസ് ഉത്ഘാടനത്തിനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.












Click it and Unblock the Notifications