Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ പീഡിപ്പിച്ച് വിഷം കൊടുത്തു കൊന്നു

ജയ്പുര്‍: രാജസ്ഥാനിലെ സവായ് മധേപൂരില്‍ യുവതിയെ ബലാത്സംഗം ചെയ്ത് വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ നഗരസഭാ ചെയര്‍മാനും ബിജെപി നേതാവിന്റെ മകനുമടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

തിങ്കളാഴ്ച പ്രതാപ്ഗഢ് ജില്ലയിലെ പോലീസ് സ്‌റ്റേഷനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പോലീസുകാര്‍ സ്‌റ്റേഷനില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്.

ബിജെപി കൗണ്‍സിലറായ പൂര്‍ണമാലിന്റെ 22കാരിയായ മകളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സവായ്മധോപുര്‍ നഗരസഭാ ചെയര്‍മാന്‍ കമലേഷ്, കലക്ടറുടെ പി.എ.യുടെ മകന്‍ മനോജ് പരോഷര്‍, ബി.ജെ.പി. നേതാവ് രാംപാല്‍ ജാത്തിന്റെ മകന്‍ ബാലു, സാഹു എന്നിവര്‍ക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയലാണ് അറസ്റ്റ്.

ഇവര്‍ നാലുപേരും ചേര്‍ന്ന് വീട്ടില്‍നിന്ന് വാഹനത്തില്‍ കൊണ്ടുപോയ മകളെ പിന്നീട് കമലേഷിന്റെ വീട്ടില്‍ ബോധരഹിതയായി കണ്ടെത്തുകയായിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട്ആരെയും അറസ്റ്റുചെയ്തിട്ടില്ല. എന്നാല്‍ തന്റെ മകന്‍ സംഭവത്തിലുള്‍പ്പെട്ടിട്ടില്ലെന്നും കേസ്‌രാഷ്ട്രിയപ്രേരിതമാണെന്നും ബിജെപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ രാംപാല്‍ ജാത്ത് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+