Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറക്കിവിട്ടയിടത്തേയ്ക്ക് അധികാരവുമായി മമത

Mamata Banerjee
കൊല്‍ക്കത്ത: വര്‍ഷങ്ങള്‍ക്ക് മുമ്പ് സുരക്ഷാഭടന്മാര്‍ പിടിച്ചിറക്കിവിട്ട റൈറ്റേഴ്‌സ് ബില്‍ഡിങിലേയ്ക്ക് സര്‍വ്വ അധികാരങ്ങളുമായി മമത ബാനര്‍ജി കയറിവരുന്നു.

വര്‍ഷങ്ങള്‍ക്കുമുന്‍പ് റൈറ്റേഴ്‌സ് ബില്‍ഡിംഗിന്റെ ഇടനാഴിയില്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും മുഖ്യമന്ത്രി ജ്യോതി ബസുവിനെ കാണാന്‍ അനുമതി നല്‍കാതെ സുരക്ഷാഭടന്മാര്‍ മമതയെ പിടിച്ചിറക്കുകയായിരുന്നു. പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന ആ സംഭവത്തിന് ശേഷം ഇനി അധികാരവുമായിട്ടേ റൈറ്റേഴ്‌സ് ബില്‍ഡിങില്‍ കാലുകുത്തുകയുള്ളുവെന്ന് മമത ശപഥം ചെയ്തിരുന്നു.

കാലം മാറ്റത്തിന് വഴിമാറുകയാണ് അധികാരത്തിന്റെ ബലത്തില്‍ മമത ഇവിടേയ്ക്ക് തിരിച്ചെത്തുകയാണ്. പഴയ മമത പിടിച്ചിറക്കപ്പെട്ടപോലെയുള്ള അനുഭവം ഒരു സാധാരണക്കാരനും ഉണ്ടാകരുതെന്ന തീരുമാനവുമായി.

പുതിയ മുഖ്യമന്ത്രിയെ വരവേല്‍ക്കാന്‍ റൈറ്റേഴ്‌സ് ബില്‍ഡിങ് ഒരുങ്ങിക്കഴിഞ്ഞു. അകത്തളങ്ങളും മന്ത്രിമാരുടെ ചേംബറുകളും പുതുമോടിയിലാണ്. ഭിത്തികള്‍ ചായം തേച്ചു പുതുക്കിയിട്ടുണ്ട്. ചുവപ്പിന്റെ തീവ്രവത എവിടെയുമില്ല. ഇരിപ്പിടകള്‍ വരെ പുതിയവയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപ്‌ളോയീസ് യൂണിയന്റെ ബാനറുകള്‍ മന്ദിരത്തിനുള്ളില്‍ പലേടത്തും സ്ഥാപിച്ചിട്ടുണ്ട്.

മമതാ ബാനര്‍ജിയെ കാണാന്‍ വരുന്ന ജനങ്ങള്‍ക്ക് ഇരിക്കാനുംമറ്റുമായി പ്രത്യേക സൌകര്യം ഒരുക്കി. ഇതിനായി സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്ക് മറ്റൊരിടത്തേക്ക് മാറ്റി. സന്ദര്‍ശകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്നും കാണാന്‍ വരുന്നവരെ മടക്കി അയയ്ക്കരുതെന്നും മമത പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തനിക്ക് നേരിട്ട അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നാണ് മമതയുടെ നിലപാട്.

ഇതിനിടെ വെള്ളിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ മമതാബാനര്‍ജി ക്ഷണിച്ചിട്ടുണ്ട്. പാര്‍ത്ഥ ചാറ്റര്‍ജി വശം ക്ഷണക്കത്ത് കൊടുത്തുവിടുകയായിരുന്നു.

തങ്ങളുടെ പ്രതിനിധി ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഇടതുമുന്നണി അറിയിച്ചു. സോണിയാഗാന്ധിയെയും പ്രധാനമന്ത്രിയെയും ക്ഷണിച്ചിരുന്നെങ്കിലും ഇരുവരും വരില്ല. പകരം ആഭ്യന്തരമന്ത്രി പി. ചിദംബരവും ധനകാര്യമന്ത്രി പ്രണബ്മുഖര്‍ജിയും പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+