കരുണാകരന്റെ ചിത്രം ഓടയിലെറിഞ്ഞവര്‍ വരെ മന്ത്രിയായി

സത്യപ്രതിജ്ഞ ചടങ്ങിന് തന്നെ ആരും ക്ഷണിച്ചില്ല. ഞായറാഴ്ച രാത്രി വരെ ഇതിനായി കാത്തു. ആരും ക്ഷണിച്ചില്ല. അതുകൊണ്ടാണ് കോഴിക്കോട്ടെത്തി കുടുംബത്തോടൊപ്പം രണ്ട് ദിവസം ചിലവഴിച്ച ശേഷം തിരിച്ച് തന്റെ മണ്ഡലത്തിലേക്ക് മടങ്ങാമെന്ന് തീരുമാനിച്ചത്.
തന്നെ മന്ത്രിയാക്കുന്നതിനെ എന്‍.എസ്.എസ് എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എം.എല്‍.എയായി വിജയിച്ച ശേഷം കോഴിക്കോട്ടെത്തിയ മുരളിക്ക് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
മന്ത്രിസ്ഥാനം കിട്ടാത്തതില്‍ കടുത്തപ്രതിഷേധമാണ് ഈ വാക്കുകളിലൂടെ മുരളി പ്രകടിപ്പിച്ചിരിയ്ക്കുന്നത്. ഗ്രൂപ്പുകളിയ്ക്കില്ലെന്ന് പ്രഖ്യാപിയ്ക്കുമ്പോഴും മുരളിയുടെ അതൃപ്തി വരുംനാളുകളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രതിഫലിയ്ക്കുമെന്നാണ് വിലയിരുത്തലുകള്‍.












Click it and Unblock the Notifications