കൊച്ചി: പാതയോരത്ത് പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കോടതിയലക്ഷ്യം നേരിടുന്ന സി.പി.എം. നേതാവ് എം.വി. ജയരാജന് ജൂണ്‍ എട്ടിന് കുറ്റപത്രം നല്‍കാന്‍ കോടതി തീരുമാനിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് തീരുമാനം.
ജയരാജന്റെ കണ്ണൂര്‍ പ്രസംഗത്തിന്റെ വീഡിയോ പകര്‍പ്പ് ചാനലുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എ.കെ. ബഷീറും ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുത്തത്.
വഴിയോര യോഗ നിരോധത്തിനെതിരായി ജയരാജന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. പ്രസംഗത്തില്‍ ജയരാജന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയാരംഭിക്കുകയായിരുന്നു.
The Kerala High Court today directed to submit chargesheet against CPM leader MV Jayarajan on June 8 in connection with the contempt of court case charged against him.