16കാരിയെ പീഡിപ്പിച്ച അച്ഛനും മകനും പിടിയില്‍
കണ്ഠപുരം: കണ്ണൂര്‍ ജില്ലയില്‍ പതിനാറുകാരിയായ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബന്ധുവും മകനും മകന്റെ സുഹൃത്തും അറസ്റ്റിലായി.
മോഹനന്‍(48), മകന്‍ മഹേഷ്(21), മകന്റെ സുഹൃത്ത് പുത്തന്‍പുര ജോയി(38) എന്നിവരെയാണ് ശ്രീകണ്ഠപുരം സി.ഐ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നുപേരെയും റിമാന്‍ഡ് ചെയ്തു.
മെയ് മാസം ഏഴിനാണ് പെണ്‍കുട്ടി താമസിക്കുന്ന ബന്ധുവിന്റെ വീട്ടില്‍ വെച്ച് മോഹനനും മകനും സുഹൃത്തും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. രണ്ടുവയസുള്ളപ്പോള്‍ അമ്മ മരിച്ച കുട്ടി അച്ഛന്റെ രണ്ടാം ഭാര്യയുടെ പിതാവ് വിശ്വാനാഥന്റെ വീട്ടിലാണ് താമസം. ഇദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവാണ് മോഹനന്‍.
വിശ്വാനാഥനും ഭാര്യയും പുറത്തുപോയ സമയത്ത് വീട്ടിലെത്തിയ മോഹനനും, മകന്‍ മഹേഷും മഹേഷിന്റെ സുഹൃത്ത് ജോയിയും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള പെണ്‍കുട്ടി അപസ്മാരരോഗ ബാധിത കൂടിയാണ്. തുടര്‍ച്ചയായ ബലാത്സംഗത്തിനിടെ പെണ്‍കുട്ടി നിലത്തുവീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ കൊല്ലുമെന്ന ഭീഷണിയെതുടര്‍ന്ന് പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞില്ല.
അപസ്മാരത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കഴിഞ്ഞ 25ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശരീരത്തില്‍ മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പറഞ്ഞത്. ഡോക്ടര്‍ പെണ്‍കുട്ടിയുടെ അച്ഛനോട് വിവരം പറഞ്ഞു. തുടര്‍ന്ന് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications