രാംദേവ് നിരാഹരം ഇരിക്കേണ്ട കാര്യമില്ല: സല്‍മാന്‍

കഴിഞ്ഞ ദിവസം നടന്‍ ഷാരൂഖ് ഖാന്‍ രാംദേവിന്റെ സമരപ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ സല്‍മാന്‍ ഖാനും രാംദേവിനെതിരെ രംഗത്തെത്തിയിരിക്കുന്നു. രാംദേവ് നിരാഹരസമരമൊന്നും നടത്തേണ്ടകാര്യമില്ലെന്നാണ് സല്‍മാന്‍ പറയുന്നു. പക്ഷേ രാംദേവിന്റെ ഉദ്ദേശശുദ്ധിയെ സല്‍മാന്‍ ബഹുമാനിയ്ക്കുന്നുണ്ട്.
രാംദേവ് അഴിമതിയ്‌ക്കെതിരെ നിരാഹാരമിരിക്കേണ്ട കാര്യമില്ല. അദ്ദേഹം വലിയ ശിഷ്യ സമ്പത്തുള്ള യോഗഗുരുവല്ലേ, അവരിലൂടെ അഴിമതിക്കെതിരെയുള്ള ആശയം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്, ഇവരിലൂടെ ജനങ്ങളെ കൈക്കൂലി കൊടുക്കരുതെന്ന സന്ദേശം നല്‍കി ബോധവല്‍ക്കരിക്കാം. നിരാഹരസമരമല്ലാതെ മറ്റെന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട് അഴിമതിയ്‌ക്കെതിരെ പോരാടാന്‍- സല്‍മാന്‍ ചോദിക്കുന്നു.
മാത്രമല്ല നിരാഹാരസമരം ഒരു രാജ്യത്തെ ചീത്ത നടപ്പുകളെ എങ്ങനെ മാറ്റുമെന്ന് ചിന്തിച്ചിട്ട് തനിയ്‌ക്കൊരു എത്തുംപിടിയും കിട്ടുന്നില്ലെന്നും സല്‍മാന്‍ പറയുന്നു. എന്തായാലും രാംദേവിന് സല്‍മാന്‍ എല്ലാ ആശംസകളും നേര്‍ന്നിട്ടുണ്ട്.
നേരത്തേ അന്നാ ഹസാരെ നിരാഹാരസമരം നടത്തിയപ്പോള്‍ വളരെ ശക്തമായ പിന്തുണയായിരുന്നു ബോളിവുഡില്‍ നിന്നും ലഭിച്ചത്. പക്ഷേ രാംദേവിന്റെ സമരകാഹളത്തിന് അത്രവലിയ പിന്തുണ ലഭിച്ചതായി കാണാന്‍ കഴിയുന്നില്ല. ശീതീകരിച്ച സമരവേദിയ്ക്കും മറ്റും വേണ്ടി ചെലവഴിച്ച പണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ രാംദേവിന്റെ സമരത്തെ എത്രകണ്ട് ബാധിയ്ക്കുമെന്ന് കണ്ടുതന്നെ അറിയണം.












Click it and Unblock the Notifications