കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ പട്ടാപ്പകല്‍ വന്‍സ്വര്‍ണക്കൊള്ള

  • By Ajith Babu
Google Oneindia Malayalam News

തൃശൂര്‍: പട്ടാപ്പകല്‍ തൃശൂര്‍ നഗരമധ്യത്തില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. ബൈക്കുകളിലെത്തിയ നാലംഗ സംഘം സ്വര്‍ണാഭരണങ്ങളുയമായി പോയിരുന്നയാളെ ആക്രമിച്ച് 230 പവന്‍ ആഭരണങ്ങളടങ്ങിയ ബാഗ് തട്ടിയെടുത്തു. പരിക്കേറ്റ അമ്മാടം സ്വദേശി കല്ലുപാലം ഗോപി(60)യെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ പത്തരയോടെ വടക്കേ സ്റ്റാന്‍ഡില്‍ നിന്ന് ഔഷധിയിലേക്ക് പോകുന്ന റോഡില്‍ പ്രമുഖ ജ്വല്ലറിയുടെ സമീപത്തു വച്ചായിരുന്നു സംഭവം.

പാലക്കല്‍ സ്വദേശി രാജീവിന്റെ ഉടമസ്ഥതയിലുള്ളതാണ് 40 ലക്ഷത്തിലേറെ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍.
ഹാള്‍മാര്‍ക്ക് ചെയ്ത ശേഷം നഗരത്തിലെ ഒരു സ്വര്‍ണാഭരണ ശാലയിലേക്കു കൊണ്ടു പോകുകയായിരുന്ന സ്വര്‍ണമാണു നഷ്ടപ്പെട്ടത്.

120 മാലകളടങ്ങിയ ബാഗുമായി നടക്കുന്നതിനിടയിലാണ് രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘം ഗോപിയെ ആക്രമിച്ചതെന്നു പറയുന്നു. പിടിവലിക്കിടെ നിലത്തു വീണെങ്കിലും ബാഗിലെ പിടിവിടാതിരുന്നപ്പോള്‍ കണ്ണില്‍ മണ്ണുവാരിയിട്ടും മര്‍ദ്ദിച്ചുമാണ് അക്രമിസംഘം ബാഗുമായി കടന്നത്. പൊലീസെത്തിയാണ് ഗോപിയെ ആശുപത്രിയിലെത്തിച്ചത്.

English summary
A four-member team looted a bag containing gold of almost 224 sovereigns. The incident happened at 10 am this morning near a famous jewellery shop located near the West Palace Road.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X