Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്‌ഐ മരിച്ചു; എഎസ്‌ഐയും ഗുണ്ടയും പിടിയില്‍

കൊല്ലം: പൊലീസ് ക്വാട്ടേഴ്‌സില്‍ മദ്യപാനത്തിനിടെയുണ്ടായ സംഘട്ടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് എസ്‌ഐ ആശുപത്രിയില്‍ മരിച്ചു.

സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ ഗുണ്ടയും എഎസ്‌ഐയും അറസ്റ്റിലായി. തലയ്ക്കുവേട്ടേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എആര്‍ ക്യാമ്പ് എസ്‌ഐ തിരുവനന്തപുരം സ്വദേശി രാജശേഖരന്‍ നായരാണ്(54)മരിച്ചത്.

കൊല്ലം ഈസ്റ്റ് സ്‌റ്റേഷനിലെ എഎസ്‌ഐ അഞ്ചാലും മൂട് സ്വദേശി അജിത്ത് കുമാര്‍(53), കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ കൊല്ലം പള്ളിക്കട സ്വദേശി ഷാജി(30)എന്നിവരാണ് അറസ്റ്റിലായത്.

മദ്യപിച്ചു തെരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍ കൃത്യവിലോപം നടത്തിയതിന് ഏപ്രില്‍ മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു കൊല്ലപ്പെട്ട രാജശേഖരന്‍. സ്ഥിരം മദ്യപാനിയായ എഎസ്‌ഐ അജിത്കുമാര്‍ സ്‌റ്റേഷനില്‍ തുടര്‍ച്ചയായി എത്താറുണ്ടായിരുന്നില്ല. ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു ഇയാള്‍.

ചൊവ്വാഴ്ച രാത്രി അജിത് താമസിക്കുന്ന ആശ്രാമം ക്വാര്‍ട്ടേഴ്‌സിലെ ആറാം നമ്പര്‍ മുറിയില്‍ മൂവരുമൊത്തു മദ്യപിക്കുന്നതിനിടെയാണു സംഘട്ടനമുണ്ടായത്. ഏറെ നേരമായിട്ടും രാജശേഖരനെ കാണാതെ ഭാര്യ കല അന്വേഷിച്ചിറങ്ങിയപ്പോഴാണു ക്വാര്‍ട്ടേഴ്‌സിനു പുറത്ത് തലയ്ക്കു ഗുരുതരപരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരപരുക്കായതിനാല്‍ ശങ്കേഴ്‌സ് ആശുപത്രിയിലേക്കു മാറ്റി. ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന രാജശേഖരന്റെ സ്ഥിതി വഷളായതിനേത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടെ ബുധനാഴ്ച ഉച്ചയ്ക്കു പതിനൊന്നരയോടെയായിരുന്നു അന്ത്യം.

തലയ്ക്കും താടിക്കുമാണ് ആഴത്തില്‍ പരുക്കേറ്റത്. താടി പിളര്‍ന്ന നിലയിലായിരുന്നു. ഒന്‍പതുവര്‍ഷമായി രാജശേഖരനും കുടുംബവും ആശ്രാമം ക്വാര്‍ട്ടേഴ്‌സിലാണു താമസം. സംഭവശേഷം ഷാജിയും അജിത്തും ഒളിവില്‍പോയെങ്കിലും മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ കൂടുതല്‍ നടപടിയുണ്ടാകൂ എന്നു പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+