പ്രണയം: മാതാപിതാക്കള്‍ മകളെ അടിച്ചുകൊന്നു
കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും അഭിമാനക്കൊലപാതകം. പ്രണയബന്ധത്തില്‍ അകപ്പെട്ട് കുടുംബത്തിന് മാനഹാനിയുണ്ടാക്കിയെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പതിനേഴുകാരിയെ അടിച്ചുകൊന്നു. ഗ്രാമമുഖ്യന്റെ മകനുമായി പ്രയങ്കയെന്ന പെണ്‍കുട്ടി പ്രണയത്തിലായിരുന്നു ഇതാണ് അച്ഛനമ്മമാരെ പ്രകോപിതരാക്കിയത്.
സംഭവത്തോടനുബന്ധിച്ച് പെണ്‍കുട്ടിയുടെ അമ്മയെ അറസ്റ്റുചെയ്തു, പിതാവ് ഒളിവിലാണ്. കൊലയ്ക്കു ശേഷം മാതാപിതാക്കള്‍ മകളുടെ മൃതദേഹം കത്തിക്കുകയും ചാരം വയലില്‍ കുഴിച്ചിടുകയും ചെയ്തു.
മാംസം വേവുന്ന ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഗ്രാമീണരാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് എത്തി പ്രിയങ്കയുടെ മാതാവിനെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതക കഥയുടെ ചുരുളഴിഞ്ഞത്.
അമിത്തുമായുള്ള അടുപ്പത്തെ മാതാപിതാക്കള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് ജൂണ്‍ 14ന് പ്രിയങ്ക തൂങ്ങിമരിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അഭിമാനക്കൊലനടത്തിയ കേസില്‍ കഴിഞ്ഞ ദിവസം യുപിയില്‍ പത്തുപേര്‍ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് നിമയമത്തെ വെല്ലുവിളിക്കുന്ന രീതിയിലുള്ള ഇത്തരം സംഭവങ്ങളില്‍ ഇവിടെ വീണ്ടും അരങ്ങേറുന്നത്.












Click it and Unblock the Notifications