Get Updates
Get notified of breaking news, exclusive insights, and must-see stories!

17കാരിയെ മാനഭംഗപ്പെടുത്തിയ 4പേര്‍ പിടിയില്‍

വൈപ്പിന്‍: പതിനേഴുകാരി ലൈംഗികപീഡനത്തിനിരയായ സംഭവത്തില്‍ പിതാവുള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. നാലു പേരെയും ബുധനാഴ്ച വൈദ്യപരിശോധനയ്ക്കു വിധേയരാക്കും.

പെണ്‍കുട്ടിയുടെ പിതാവ് സുധാകരന്‍ (45), മാതൃസഹോദരീപുത്രന്‍ സജു (31), സഹപാഠി അനൂപ് (19), ഇയാളുടെ സുഹൃത്ത് അജിത്ത് ലാല്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

കുട്ടിയ്ക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്ന ഞാറക്കല്‍ സ്വദേശി സനീഷും (22) മറ്റൊരു യുവാവും ഒളിവിലാണ്. കാമുകനായ സനീഷുമായി പെണ്‍കുട്ടിക്കു രഹസ്യബന്ധം ഉണ്ടായിരുന്നു. ഇതു വീട്ടുകാര്‍ അറിഞ്ഞതോടെ ഇരുവരുടേയും വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെ കാമുകനെ അറിയുന്ന മറ്റു പ്രതികള്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട വിവരം കാമുകനെ അറിയിച്ചു.

ഇതറിഞ്ഞ കാമുകന്‍ കഴിഞ്ഞദിവസം നാടുവിട്ടു. ഇതേത്തുടര്‍ന്നാണു പെണ്‍കുട്ടി ഞാറക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തി പീഡനകഥ പോലീസിനോടു പറഞ്ഞത്.

കഴിഞ്ഞ ദിവസം പൊലീസ് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തു. ആറുപേര്‍ മാത്രമാണു പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ നമ്പറുകളുമായി ബന്ധപ്പെട്ടു കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. പെണ്‍കുട്ടിയെ ബുധനാഴ്ച ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കും.

കുട്ടിയുടെ അഭിപ്രായംകൂടി ആരാഞ്ഞശേഷം സമിതി നിര്‍ദേശിക്കുന്ന സ്ഥലത്തേക്കു മാറ്റും. രണ്ടു ദിവസമായി പെണ്‍കുട്ടി വനിതാ പോലീസിന്റെ സംരക്ഷണയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+