Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി മിഥുന് നട്ടെല്ലിനെ പേടിക്കേണ്ട

ബാംഗ്ലൂര്‍: ഇനി മിഥുനും കൂട്ടുകാര്‍ക്കൊപ്പം കളിയ്ക്കാം. നട്ടെല്ല് പ്രശ്‌നക്കാരനാകില്ല. നട്ടെല്ല് വളയുന്ന സ്‌കോളിയോസിസ് രോഗമായിരുന്നു മിഥുന്. ബാംഗ്ലൂര്‍ ഭഗവാന്‍ മഹാവീര്‍ ജയിന്‍ ആശുപത്രിയിലെ നട്ടെല്ല് രോഗവിദഗ്ധരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയനടത്തിയതോടെയാണ് രോഗം ഭേദമായത്.

കര്‍ണ്ണാടക പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഉദ്യോഗസ്ഥനായ മോഹന്റെ മകനാണ് മിഥുന്‍. മിഥുന് രണ്ടു വയസ്സായപ്പോഴാണ് രോഗത്തെക്കുറിച്ച് വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ തന്നെ മൈസൂരിലുള്ള ചില ആശുപത്രികളില്‍ കാണിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് വസന്തനഗറിലെ മഹാവീര്‍ ആശുപത്രിയില്‍ മിഥുനെ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ മഹേഷ് ബിജ്ജാവാരയുടെ നേതൃത്വത്തിലുള്ള സംഘമാണ് മിഥുനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

മിഥുന്റെ നടത്തത്തിനാണ് പ്രശ്‌നമുണ്ടായിരുന്നത്. ഇരു ചുമലുകളും സമമല്ലാതിരുന്നതിനാല്‍ ശരീരം വളഞ്ഞിരിയ്ക്കുകയായിരുന്നു. വളര്‍ന്നു തുടങ്ങിയതോടെ ശരീരം വലത്തു വശത്തേയ്ക്ക് വളഞ്ഞു തുടങ്ങി.

മിഥുന് ശസ്ത്രക്രിയ നടത്തിയത് മെയ് 20നാണ്. പിറ്റേന്നു മുതല്‍ തന്നെ സാധാരണ പോലെ നടക്കാനാരംഭിച്ചു. രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് 15 ലക്ഷത്തോളം രൂപ ചെലവായി. അഞ്ചാം ദിവസം തന്നെ ഡിസ്ചാര്‍ജായെങ്കിലും മൂന്നു മാസത്തേയ്ക്ക് ഭാരമുള്ള വസ്തുക്കള്‍ എടുക്കെരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+