അച്ഛന്‍ മകളെ അന്‍പതിനായിരം രൂപയ്ക്ക് വിറ്റു
ഫത്തേബാദ് (ഹരിയാന): പ്രായപൂര്‍ത്തിയാകാത്ത മകളെ അന്‍പതിനായിരം രൂപയ്ക്ക് വിറ്റ പിതാവ് അറസ്റ്റിലായി. ഒരു യുവാവുമായി പ്രണയത്തിലായിരുന്ന പതിനാറുകാരിയെ പിതാവ് മറ്റൊള്‍ക്ക് വിവാഹം ചെയ്യാനായി വില്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഹരിയാനയിലെ ഫത്തേബാദില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പീര്‍ത്തല സ്വദേശിനിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച തന്നെ സിന്ധ് മേഖലയില്‍ നിന്ന് പോലീസ് രക്ഷപ്പെടുത്തി.
പുതിയ വസ്ത്രം വാങ്ങിക്കൊടുക്കാമെന്ന് പ്രലോഭിപ്പിച്ചാണ് പിതാവ് ദേശ് രാജ് തന്നെ സിന്ധില്‍ എത്തിച്ചതെന്നും അവിടെയെത്തിയ തന്നെ മറ്റൊരാള്‍ക്ക് കൈമാറുകയും പണം കൈപ്പറ്റുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
ഇതിനിടെ പഞ്ചാബിലെ ഫഗ്വാരയില്‍ മകളെ ലൈംഗികവൃത്തിയ്ക്ക് പ്രേരിപ്പിച്ച അമ്മയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.












Click it and Unblock the Notifications