യുകെജിക്കാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം
കാഞ്ഞങ്ങാട്: കേട്ടെഴുത്തിനിടയില്‍ സ്‌പെല്ലിങ് തെറ്റിച്ചതിന് നാലരവയസ്സുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. ആപ്പിള്‍ എന്ന വാക്കിന്റെ സ്‌പെല്ലിങ് തെറ്റിച്ചെന്നാരോപിച്ചായിരുന്നു അധ്യാപിക കുട്ടിയെ തല്ലിച്ചതച്ചത്.
എണ്ണപ്പാറ മുക്കുകുഴി ജോബി-ജിജി ദമ്പതികളുടെ മകനായ ജോബിനാണ് അധ്യാപികയുടെ ക്രൂരമര്‍ദ്ദനത്തിനിരയായത്. അധ്യാപികയുടെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ഇടതു കയ്യില്‍ മുട്ടിനു താഴെ പരിക്കേറ്റ ജോബിന്‍ ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് എണ്ണപ്പാറ ഹോളിസ്പിരിറ്റ് ചര്‍ച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപിക ലിനിയ്‌ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയ കുട്ടി കൈക്ക് വേദനയുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞു. ഷര്‍ട്ടഴിച്ചു നോക്കിയപ്പോള്‍ അടിയേറ്റ പാടുകള്‍ കണ്ടു കുട്ടിയെ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. കുട്ടികള്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെടുന്ന സംഭവങ്ങള്‍ കേരളത്തില്‍ ഏറി വരികയാണ്. അടുത്തിടെ കൊല്ലത്ത് മോഷണകുറ്റമാരോപിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപിക തല്ലി ചതച്ചിരുന്നു.


Click it and Unblock the Notifications