എല്ലാ അറകളും ഭഗവാന് ചുറ്റും
ക്ഷേത്രത്തിലെ രഹസ്യനിലവറകളെല്ലാം ശ്രീപത്മനാഭന്റെ പതിനെട്ടടിയുള്ള വിഗ്രഹത്തിന് ചുറ്റുമായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്.
ഒന്നാം നിലവറ പത്മനാഭവന്റെ ശിരസ്സിന്റെ ഭാഗത്താണ്. അതായത് ആദികൃഷ്ണ വിഗ്രഹം വച്ചിരിക്കുന്ന തൊട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഭാഗത്തായിട്ടാണ് ഇത്. രണ്ട് ഭാഗമായിട്ടാണ് ഈ നിലവറ തയ്യാറാക്കിയിരിക്കുന്നത്. ഇതിനെയാണ് 'ഇ' അറയെന്ന് അടയാളപ്പെടുത്തിയിരിക്കുന്നത്.
പത്മനാഭവന്റെ പാദത്തിന്റെ ഭാഗത്തായി വിശ്വസേനനെ പ്രതിഷ്ഠിച്ചിരിക്കുന്നതിനടുത്തായിട്ടാണ് രണ്ടാമത്തെ നിലവറ. ഇതിനെ 'എഫ്' എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
വടക്കുപടിഞ്ഞാറ് ഭാഗത്തായി വ്യാസമുനിയുടെ പ്രതിഷ്ഠയ്ക്ക് അപ്പുറവും ഇപ്പുറവുമായിട്ടാണ് മൂന്നും നാലും നിലവറകള്‍ അതായത് 'സി' അറയും 'ഡി' അറയും, സ്ഥിതിചെയ്യുന്നത്. മീനം, തുലാം ഉല്‍സവങ്ങള്‍, മുറജപം, ലക്ഷദീപം, കളഭം തുടങ്ങിയ വിശേഷാല്‍ പൂജകള്‍ക്കും എഴുന്നള്ളത്തിനും ചാര്‍ത്താനും അനുഷ്ഠാനങ്ങള്‍ക്കുമുള്ള ആഭരണങ്ങളും സാമഗ്രികളുമാണ് വ്യാസക്കോണിലെ നിലവറകളിലുള്ളത്.
നൂറ്റാണ്ടുകളായി അടഞ്ഞുകിടക്കുന്നുവെന്ന് കരുതപ്പെടുന്ന അഞ്ചും ആറും നിലവറ അതായത് 'എ' അറയും 'ബി' അറയും ഭരതന്‍ കോണില്‍ ഒന്ന് വടക്കോട്ടും ഒന്ന് കിഴക്കോട്ടും തുറക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അനന്തശയനം ചുമര്‍ചിത്രത്തില്‍ പത്മനാഭന്റെ ശിരസിന്റെ ഭാഗത്തെ തിട്ടയിലാണ് ഇവ.
അദ്യ പേജില്‍












Click it and Unblock the Notifications