Get Updates
Get notified of breaking news, exclusive insights, and must-see stories!

രഹസ്യ അറയായ ബി ഉടന്‍ തുറന്നേയ്ക്കില്ല

Sree Padmanabhaswamy temple
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി അടഞ്ഞുകിടക്കുന്ന രഹസ്യ അറകളില്‍ ഒന്നായ ബി അറ തല്‍ക്കാലം തുറന്നേയ്ക്കില്ലെന്ന് റിപ്പോര്‍ട്ട്.

ഉരുക്കറയെന്ന് അറിയപ്പെടുന്ന 'ബി' അറ തുറക്കുന്നതു സുപ്രീംകോടതിയുടെ അഭിപ്രായമറിഞ്ഞിട്ടാകാമെന്നാണ് പരിശോധനാസമിതിയുടെ തീരുമാനം. ഉരുക്കുവാതിലുകളുള്ള ഈ അറ തുറക്കുന്നതു ബുദ്ധിമുട്ടായ സാഹചര്യത്തിലാണിത്.

ഉരുക്കുവാതിലുകളുള്ള 'ബി' അറ തുറക്കാന്‍ ആധുനിക ഉപകരണങ്ങള്‍ ആവശ്യമായിവരും. മാത്രവുമല്ല ചിലപ്പോള്‍ വാതില്‍ തന്നെ അറുത്തുമാറ്റേണ്ടതായും വരും അതിനു തടസമുണ്ടോയെന്നു കോടതിയോട് ആരായാനാണു സമിതിയുടെ തീരുമാനം. ഇതുവരെ തുറന്ന അറയിലെ വിവരങ്ങള്‍ കോടതിക്ക് ഇടക്കാല റിപ്പോര്‍ട്ടായി നല്‍കും.

ആറു ദിവസമായി തുടരുന്ന പരിശോധനയ്ക്ക് ഞായറാഴ്ച അവധി നല്‍കിയിരിക്കുകയാണ്. നിരീക്ഷകസംഘത്തിലുള്ള ജസ്റ്റിസുമാരുടെ അസൗകര്യം കണക്കിലെടുത്താണിത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 'ഇ' അറ തുറന്നു പരിശോധിക്കും. പൂജാസാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അറയാണിത്.

അടുത്തപേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+