കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ക്കീസിനെ ബിര്‍ള സ്വന്തമാക്കുന്നു ?

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: കേരളത്തിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റിങ് ശൃംഖലയായ വര്‍ക്കീസിനെ ഏറ്റെടുക്കാന്‍ മിഡില്‍ ഈസ്റ്റിലുള്ള ഒരു വിദേശ ഇന്ത്യക്കാരനും ആദിത്യ ബിര്‍ള ഗ്രൂപ്പും മത്സരിക്കുന്നു.

മുന്‍പ് വര്‍ക്കീസ് ധനസമാഹരണത്തിനായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഓഹരിയുടെ 25 ശതമാനം വിറ്റ് പണം കണ്ടെത്താനായിരുന്നു വര്‍ക്കീസിന്റെ ശ്രമം. എന്നാല്‍ കമ്പനിയുടെ കടബാധ്യത തീര്‍ക്കണമെങ്കില്‍ 49 ശതമാനം ഓഹരികളെങ്കിലും വില്‍ക്കേണ്ടി വരുമെന്ന് അന്നു തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

1926 ല്‍ ഒറ്റ കടയില്‍ തുടങ്ങിയ വര്‍ക്കീസ് കേരളത്തിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായി വളര്‍ന്നിരുന്നു. ആലപ്പാട്ട് കുടുംബാങ്ങളുടെ ഉടമസ്ഥതയിലായിരുന്നു വര്‍ക്കീസ്.വര്‍ക്കീസ് ബേക്കറിയും സൂപ്പര്‍മാര്‍ക്കറ്റുമടക്കം മൊത്തം 59 സ്ഥാപനങ്ങളാണ് വര്‍ക്കീസിന്റെ ഉടമസ്ഥതയിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 175 കോടി വരുമാനം ലഭിച്ചിരുന്നു. നല്ല ലാഭത്തിലായിരുന്ന വര്‍ക്കീസ് പിന്നീട് നഷ്ടത്തിലേയ്ക്ക് നീങ്ങുകയായിരുന്നു.

ഓരോ മലയാളിയുടേയും നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു വര്‍ക്കീസ്. ഉപഭോക്താവിന് സര്‍വ്വ സ്വാതന്ത്ര്യവും അനുവദിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് വര്‍ക്കീസ് ആയിരുന്നു. ഒരു കാലത്ത് തങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച വര്‍ക്കീസിന്റെ ഭാവിയെന്താകുമെന്ന ആകാംക്ഷ ഓരോ മലയാളിയുടേയും ഉള്ളിലുണ്ടാകും. അതു കൊണ്ടു തന്നെ വില്‍പ്പന വാര്‍ത്തയെ ഓരോ മലയാളിയും ആകാംക്ഷയോടെയാണ് കാണുന്നത്.

English summary
A prominent Middle-East based non-resident Indian and Aditya Birla Retail are in the race to buy Kerala-based supermarket chain Varkeys, a person involved in the negotiations said. Both the suitors have completed the due diligence process and a deal will be finalised within two weeks, the person said on condition of anonymity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X