കേരളം കടക്കെണിയില്‍

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് വരുത്തി വച്ച കടം വീട്ടുന്നതിന് കടം വാങ്ങേണ്ട അവസ്ഥയിലാണ് കേരളമെന്നും മാണി അറിയിച്ചു. ഈ സര്‍ക്കാര്‍ ചുമതലയേറ്റപ്പോള്‍ 1900 കോടി രൂപ മാത്രമാണ് ട്രഷറിയില്‍ ബാക്കി ഉണ്ടായിരുന്നതെന്നും മാണി പറഞ്ഞു. ഉടന്‍ കൊടുത്തു തീര്‍ക്കേണ്ട കടമായി 2154 കോടി രൂപ കേരളത്തിനു മേല്‍ വരുത്തി വച്ചിട്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ പടിയിറങ്ങിയതെന്നും മാണി അറിയിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരായിരുന്നുവെന്നതിന് തെളിവാണ് ഈ തിരഞ്ഞെടുപ്പിലെ ജനവിധിയെന്നും മാണി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications