കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബജറ്റ് 2011-ഒറ്റനോട്ടത്തില്‍

  • By Ajith Babu
Google Oneindia Malayalam News

KM Mani
ബജറ്റവതരണം അവസാനിച്ചു
റവന്യൂ വരുമാനം 39, 428
റവന്യൂ കമ്മി 5,534 കോടി രൂപ
ധനക്കമ്മി 10507 കോടി
വിദേശമദ്യത്തിന്റെ സാമൂഹ്യസുരക്ഷാ സെസ് ഒരു ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി ഉയര്‍ത്തി, വില കൂടും
ധനമന്ത്രി ചെയര്‍മാനായി നികുതി മേല്‍നോട്ട സമിതി, നികുതി സംബന്ധിച്ച പ്രശ്ന പരിഹാരത്തിനായി കോള്‍സെന്ററും, വെബ്സൈറ്റും ആരംഭിക്കും
11:26 AM

മദ്യത്തിന് വില കൂടും
ഇന്ത്യന്‍ വിദേശ നിര്‍മിത മദ്യത്തിന്റെ സര്‍ചാര്‍ജ്ജ് 10 ശതമാനമാക്കി
ദാനാധാരങ്ങള്‍ക്ക് 1000 രൂപയുടെ സ്റ്റാന്പ് ഡ്യൂട്ടി മതി
സാന്പത്തിക തട്ടിപ്പുകള്‍ നേരിടാന്‍ പുതിയ നിയമമം
നികുതി സമാഹരണം ശക്തിപ്പിെടുത്തും
വില നിരീഷണ സമിതി രൂപീകരിയ്ക്കും
സ്വര്‍ണ വ്യാപാരികളുടെ കോന്പൗണ്ടിങ് നികുതി പരിഷ്ക്കരിയ്ക്കും
11:21 AM

ലേബര്‍ കോള്‍ സെന്ററുകള്‍ സ്ഥാപിക്കും
ഭാഗപത്രത്തിലുള്ള സ്റ്റാന്പ് ഡ്യൂട്ടി കുറയ്ക്കും
ജൈവവളത്തിനും കീടനാശിനിയ്ക്കും വില കുറയും
കൃത്യമായി കാര്‍ഷിക വായ്പ തിരിച്ചടച്ചാല്‍ 5 ശതമാനം പലിശയിളവ്
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഏന്‍ട്രന്‍സ് കോച്ചിങ്, എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചവര്‍ക്കാണ് ഈ സൗകര്യം ലഭിയ്ക്കുക.
24 പോലീസ് സ്‌റ്റേഷനുകളുടെ നിര്‍മാണത്തിന് 7.2 കോടി
11:14 AM

ആഡംബരകാറുകള്‍ക്ക് സെസ്
സംസ്ഥാനം സ്വന്തം നിലയില്‍ ഹൌസിംഗ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കും
മലപ്പുറത്ത് കുടിവെള്ള പദ്ധതിയ്ക്ക് ഒരു കോടി രൂപ
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് പ്രൊജക്ട് സമര്‍പ്പിയ്ക്കും. നാല് വര്‍ഷം കൊണ്ട് അണക്കെട്ട് നിര്‍മാണം പൂര്‍ത്തിയാക്കും.
4000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകള്‍ക്ക് 2 ശതമാനം സെസ്
വിദേശമദ്യത്തിന്റെ ആദ്യവില്‍പനയിലുള്ള ആദ്യ സെസ് ആറ് ശതമാനമാക്കി
11:09 AM

പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ ആരംഭിക്കും
പ്രവാസി മലയാളികളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ ആരംഭിക്കും
സമഗ്രമായ പാര്‍പ്പിട നയം ഉടന്‍
സാഫല്യം ഭവനപദ്ധതി ഈ വര്‍ഷം നടപ്പാക്കും 10 ലക്ഷം വീട് നിര്‍മിയ്ക്കും
കോട്ടയ്ക്കല്‍, എരുമേലി, ചിറ്റാര്‍ എന്നിവടങ്ങളില്‍ സബ്ട്രഷറി
സംഗീതഭാരതിയ്ക്ക് 20 ലക്ഷം രൂപ ഗ്രാന്റ്
11:02 AM

ക്ഷേത്ര സുരക്ഷയ്ക്കായി ഒരു കോടി രൂപ
സിവി രാമന്‍ പിള്ളയുടെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിയ്ക്കും
പ്രവാസികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന ഹെല്‍പ്പ് ഡസ്ക്ക്
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കാന്‍ ഒരു കോടി
ക്ഷേത്രപുനരുദ്ധാരണത്തിന് ദേവസ്വങ്ങള്‍ക്ക് അഞ്ച് കോടി
പത്രപ്രവര്‍ത്തക പെന്‍ഷന്‍ ഉടന്‍ കൊടുത്തു തീര്‍ക്കും
10:56 AM

ജിവി രാജയുടെ ജന്മസ്ഥലമായ പൂഞ്ഞാറില്‍ സ്പോര്‍ട്സ് കോംപ്ളക്സ്
ദേശീയ ഗെയിംസിന് സ്റ്റേഡിയം നവീകരണത്തിന് 120 കോടി
ചവറയില്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട്
പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ വായ്പാപരിധി ഉയര്‍ത്തി
പുല്ലുമേട് ദുരന്തം പോലുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ സേഫ്റ്റി മാനുവല്‍ തയ്യാറാക്കും
ഇടുക്കിയില്‍ വോളിബോള്‍ അക്കാഡമിക്ക് 50 ലക്ഷം
ക്ഷേത്രങ്ങളോടും കാവുകളോടും ചേര്‍ന്നുള്ള കുളങ്ങള്‍ നവീകരിയ്ക്കാന്‍ 5 കോടി
10:50 AM

കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും
കണ്ണൂരിലെ മൊയ്തുപാലത്തിന് സമാന്തരമായി പുതിയ പാലം
കരുണാകരന്‍ മെമ്മോറിയല്‍ സ്പിന്നിങ് മില്‍ എന്ന് പുനര്‍നാമകരണം ചെയ്യും
വയോജനങ്ങള്‍ക്കായി എല്ലാ സ്‌കൂളുകളിലും ഹെല്‍പ് ഡെസ്‌ക്
കോട്ടയം ടൂറിസ്റ്റ് ഹൈവേക്ക് അഞ്ച് കോടി
ഇതിന് ആദ്യഘട്ടമായി അഞ്ച് കോടി നീക്കിവെച്ചു
10:44 AM

റേഷന്‍ കടകള്‍ വഴി 13 ഇനം അവശ്യസാധനങ്ങള്‍
ജലഗതാഗത വകുപ്പ് 7 പുതിയ സ്റ്റീല്‍ ബോട്ടുകള്‍ വാങ്ങും
ആദിവാസികള്‍ക്ക് കടാശ്വാസ പദ്ധതി
ഖാദി മേഖലയില്‍ 5000 തൊഴിലവസരങ്ങള്‍
മാവേലി സ്റ്റോറുകളെ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കും
സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ 100 ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ തുറക്കും
10:37 AM

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ജിപിഎസ്
ചേര്‍ത്തല-മണ്ണൂത്തി ദേശീയപാത മാതൃക റോഡാക്കും
കെഎസ്ആര്‍ടിസി പുതിയ ആയിരം ബസുകള്‍ നിരത്തിലിറക്കും
അങ്കമാലി-ശബരി റെയില്‍പാതയുടെ പണി ആരംഭിക്കും
കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഗ്ളോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) സംവിധാനം ഏര്‍പ്പെടുത്തും.
തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി 138 പുതിയ ലോ ഫ്ളോര്‍ ബസുകള്‍
10:30 AM

മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ടിന് അഞ്ചു കോടി രൂപ
സംസ്ഥാനത്ത് കുടിവെള്ള പൈപ്പുകള്‍ മാറ്റിയിടുന്നതിന് 65 കോടി രൂപ വകയിരുത്തി
താലൂക്ക് ഓഫീസുകള്‍ വരെ വീഡിയോ കോണ്‍ഫറന്‍സ്
ജലനിധി പദ്ധതിയുടെ രണ്ടാംഘട്ടം ഈ വര്‍ഷം
ഇടുക്കിയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക് പട്ടയം
കെഎസ്ആര്‍ടിസിയ്ക്ക് 100 കോടി രൂപയുടെ സാന്പത്തിക സഹായം
10:28 AM

എല്ലാ തൊഴിലാളി പെന്‍ഷനുകളും 400 രൂപയാക്കി
കൗമരാക്കരായ പെണ്‍കുട്ടികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കൌണ്‍സിംലിംഗ് സെന്റര്‍
എല്ലാ ജില്ലകളിലും ഡയാലിസിസ് സെന്റര്‍
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ട്രോമാ കെയര്‍ യൂണിറ്റിന് രണ്ടു കോടി രൂപ
അഞ്ച് പുതിയ പോളിടെക്നിക്കുകള്‍
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം(6-14 വയസ്സ് വരെ)
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആസ്പത്രികള്‍ എല്ലാ ജില്ലകളിലും
10:22 AM

ചെറുകിട നഗരങ്ങളില്‍ ഐടി പാര്‍ക്കുകള്‍.
ആലപ്പുഴ, തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്ക് 43 കോടി രൂപ അനുവദിച്ചു
മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ജില്ലാതല പദ്ധതി
പരമ്പരാഗത വ്യവസായങ്ങള്‍ ആരംഭിക്കും
എമര്‍ജിംഗ് കേരള എന്ന പേരില്‍ നിക്ഷേപ സംഗമം സംഘടിപ്പിക്കും
പൊതുസ്ഥലത്ത് സ്ത്രീകള്‍ക്ക് ടോയ്‍ലറ്റ്
മാള സ്പിന്നിംഗ് മില്‍ നവീകരണത്തിന് രണ്ടു കോടി
10:17 AM

രാജീവ് ഗാന്ധി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കും
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ രണ്ടു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ അനുവദിക്കുന്ന രാജീവ് ഗാന്ധി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കും. ബി.പി.എല്‍, എ.പി.എല്‍ കുടുംബങ്ങള്‍ക്കുള്‍പ്പെടെ 52 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
രണ്ടാം ലോക മഹായുദ്ധത്തിലെ സേനാനികളുടെ പെന്‍ഷന്‍ 1000 രൂപയാക്കി
തീരദേശ വികസന അതോറിറ്റിക്ക് അഞ്ച് കോടി
സ്വയംസംരംഭക മിഷന്‍ വഴി ഒരു ലക്ഷം തൊഴില്‍
ഭൂപരിഷ്‌കരണ നിയമപരിധിയില്‍ നിന്ന് കശുമാവ് തോട്ടങ്ങളെ ഒഴിവാക്കും
10:12 AM

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ്
60 കഴിഞ്ഞ ഗൃഹനാഥനോ നായികയ്ക്കോ 300 രൂപ പെന്‍ഷന്‍
എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്ക് പാക്കേജ്
ഉച്ചഭക്ഷണ പരിപാടി 9,10 ക്ളാസുകളില്‍ കൂടി വ്യാപിപ്പിക്കും
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതിയ്ക്കായി ഒരു കോടി രൂപ
കേരള സിവില്‍ സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും, ഒരു കോടി രൂപ വകയിരുത്തി
ശ്രീചിത്രാ മെഡിക്കല്‍ സെന്ററിന്റെ കേന്ദ്രം വയനാട്ടില്‍ സ്ഥാപിക്കും
10:06 AM

നാല് ജില്ലകളില്‍ കൂടി മെഡിക്കല്‍ കോളെജുകള്‍
കാസര്‍കോട്, ഇടുക്കി, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ മെഡിക്കല്‍ കോളെജുകള്‍
മാലിന്യമുക്ത കേരളത്തിന് 10 കോടി രൂപ
തിരുവിതാംകൂര്‍ ഫോക്‍ലോര്‍ ഗ്രാമം തുടങ്ങും
പാല്‍ ഉത്പാദനം കൂട്ടും
ജൈവമാലിന്യ സംസ്ക്കരണത്തിന് പഞ്ചായത്തുകളില്‍ പദ്ധതി
മലപ്പുറം താനൂരില്‍ മത്സ്യബന്ധന തുറമുഖം
10:03 AM

എല്ലാ മേഖലകളിലും പെര്‍ഫോമന്‍സ് ഓഡിറ്റ്
കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ 400 രൂപയായി ഉയര്‍ത്തി
കേരള ലോട്ടറി ഏഴു ദിവസവും നറുക്കെടുപ്പ്. ഇതില്‍ നിന്ന് ലഭിക്കുന്ന തുക കാന്‍സര്‍, പാലിയേറ്റീവ്, ഹൃദ് രോഗികളുടെ ക്ഷേമത്തിനായി ചെലവഴിക്കും
പാണക്കാട് ആരോഗ്യ ഹബിനായി ഒരു കോടി രൂപ
കാലിത്തീറ്റ സബ്സിഡി ഇരട്ടിയാക്കി
10:00 AM

500 കോടി മുടക്കി ഒരു ലക്ഷം തൊഴിലവസരങ്ങള്‍
വയനാട്ടില്‍ ആധുനിക ചികിത്സാകേന്ദ്രത്തിന് 2 കോടി രൂപ
കായല്‍ കര്‍ഷകര്‍ക്ക് സന്പൂര്‍ണ പന്പിങ് സബ്‍സിഡി
മത്സ്യതൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിയ്ക്ക് 10 കോടി
വിദ്യാധനം വായ്പാ പദ്ധതി നടപ്പാക്കും
09:56 AM

പുതിയ നാല് മെഡിക്കല്‍ കോളെജുകള്‍ക്ക് 5 കോടി രൂപ
മലയാള സര്‍വകലാശാലയ്ക്ക് ഒരു കോടി രൂപ
ഒരു ഹെക്ടര്‍ താഴെ ഭൂമിയുള്ള 60 വയസ് കഴിഞ്ഞ ചെറുകിട കര്‍ഷകര്‍ക്ക് പ്രതിമാസം 300 രൂപ പെന്‍ഷന്‍
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തരിശുഭൂമി കൃഷിയോഗ്യമാക്കും
കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കും
09:52 AM

കര്‍ഷകര്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ്
കര്‍ഷകര്‍ക്ക് പലിശയിളവ് പദ്ധതി
വനം-പരിസ്ഥിതി നിയമത്തില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കും
ഭരണങ്ങനാം വികസന അതോറിറ്റിയ്ക്ക് 25 കോടി
ഹരിപ്പാട്, കൊടുങ്ങല്ലൂര്‍, കട്ടപ്പന എന്നിവിടങ്ങളില്‍ റവന്യൂ ടവറുകള്‍ക്ക് 50 കോടി രൂപ
നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബൈപ്പാസുകളുടെ വികസനത്തിന് ആറ് കോടി
09:45 AM

സ്മാര്‍ട്ട് സിറ്റി അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി രൂപ
ഉപയോഗികാത്ത ഭൂമി കണ്ടെത്തി കൃഷിയിറക്കും
റോഡ്- പാലം വികസനത്തിന് 200 കോടി
അലിഗഢ് മുസ്ളീം യൂണിവേഴ്സിറ്റി വികസനത്തിന് 25 ലക്ഷം രൂപ
*വര്‍ക്കല ടൂറിസം വികസനത്തിന് രണ്ടു കോടി
കോട്ടയം, പാല, വര്‍ക്കല എന്നിവിടങ്ങളില്‍ റിംഗ് റോഡുകള്‍ക്ക് അഞ്ചു കോടി രൂപ വകയിരുത്തും
09:40 AM

അനന്തപുരിയുടെ വികസനത്തിന് 30 കോടി രൂപ
ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍
മരാമത്ത് പണികള്‍ക്കായി 325 കോടി രൂപ അനുവദിച്ചു
അരുവിക്കരയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് 50 ലക്ഷം രൂപ
പൂവച്ചലില്‍ ലോകനിലവാരമുള്ള മാര്‍ക്കറ്റിന് 25 ലക്ഷം രൂപ
വള്ളുവനാട് വികസന അതോറിറ്റി രൂപീകരിയ്ക്കും
09:35 AM

സീറോ വേസ്റ്റ് ശബരിമല പദ്ധതി പ്രഖ്യാപിച്ചു
ഗതാഗത വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍
5 വര്‍ഷത്തിനുള്ളില്‍ 100 കിലോമീറ്റര്‍ റോഡിന്റെ നിലവാരം ഉയര്‍ത്തും
സ്റ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ട് നടപ്പാക്കും
ഹില്‍ ഹൈവേയുടെ ആദ്യഘട്ടത്തിന് 5 കോടി
ശിവഗിരി പാപനാശം ടൂറിസം പദ്ധതികള്‍ക്ക് 2 കോടി രൂപ
എറണാകുളം -ശബരിമല സ്റ്റേറ്റ് ഹൈവേയ്ക്ക് 2 കോടി
09:30 AM

അടിസ്ഥാന വികസനത്തിന് ഊന്നല്‍
വിഴിഞ്ഞം പദ്ധതിയ്ക്ക് 150 കോടി
കൊച്ചി മെട്രോ പശ്ചാത്തല വികസനത്തിന് 25 കോടി
കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടി അനുവദിച്ചു
കോട്ടയത്ത് മൊബിലിറ്റി ഹബ് അനുവദിച്ചു
09:24 AM

ഇത് തിരുത്തല്‍ ബജറ്റെന്ന് മാണി
കുടിശ്ശിക വലുതായതിനാല്‍ 1663 കോടി രൂപയുടെ ട്രഷറി മിച്ചം തുച്ഛമാണെന്ന് കെഎം മാണി പറഞ്ഞു. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ അവകാശവാദങ്ങളെ രൂക്ഷമായാണ് മാണി വിമര്‍ശിച്ചത്.
09:22 AM

സംസ്ഥാനം കടക്കെണിയില്‍
കേരളം കടക്കെണിയിലാണെന്ന് ധനമന്ത്രി കെഎം മാണി. സംസ്ഥാനത്തിന്റെ ആഭ്യന്തര കടം 88,887 കോടി രൂപയായി ഉയര്‍ന്നിരിയ്ക്കുകയാണ്. ആസ്തിയുടെ രണ്ടിരട്ടിയോളം വരുമിത്. കടം വാങ്ങി കടം അടയ്ക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കൊടുത്തു തീര്‍ക്കേണ്ട 2154 കോടി രൂപയുടെ കഴിഞ്ഞ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നും മാണി ആരോപിച്ചു.
09:18 AM

ബജറ്റ് തുടങ്ങി; എല്‍ഡിഎഫ് സര്‍ക്കാരിന് വിമര്‍ശനം
കഴി‍ഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാന്പത്തിക നയങ്ങളെ വിമര്‍ശിച്ചു കൊണ്ട് ധനമന്ത്രി കെഎം മാണി നിയമസഭയില്‍ ബജറ്റവതരണം തുടങ്ങി. എല്‍ഡിഎഫ് സര്‍ക്കാര്‍ സാന്പത്തിക അച്ചടക്കം പാലിച്ചില്ലെന്നും ആസൂത്രണ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുവെന്നും മാണി കുറ്റപ്പെടുത്തി.
09:07 AM

മാണി നിയമസഭയിലെത്തി
തിരുവനന്തപുരം: ബജറ്റവതരണത്തിനായി ധനമന്ത്രി കെഎം മാണി നിയമസഭയിലെത്തി
08:52 AM

English summary
Kerala Finance Minister K.M. Mani, who has been a legislator for the past 45 years, will create a record of sorts Friday when he presents his ninth state budget in the assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X