Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റിനെതിരേ കോണ്‍ഗ്രസ് എംഎല്‍എമാര്‍

KM Mani
തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച ബജറ്റിനെതിരേ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്ത്. കൊച്ചിയെ അവഗണിച്ചെന്ന് ആരോപിച്ച് ബെന്നി ബെഹനാനും പാലക്കാടിനെ തഴഞ്ഞെന്ന് ആ രോപിച്ച് വി.ടി. ബല്‍റാമുമാണ് രംഗത്തെത്തിയത്.

ബജറ്റിലെ അതൃപ്തി കെപിസിസി പ്രസിഡന്റിനെ എംഎല്‍എമാര്‍ അറിയിച്ചിട്ടുണ്ട്. അടുത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലും ഇക്കാര്യം ഉന്നയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമസഭയില്‍ ബജറ്റിനെ അനുകൂലിച്ച് സംസാരിക്കുന്ന കാര്യം കെപിസിസി പ്രസിഡന്റുമായും മുഖ്യമന്ത്രിയുമായും ആലോചിച്ചശേഷം പറയാമെന്നും ഇവര്‍ ഭീഷണി മുഴക്കി.

കോട്ടയം ബജറ്റാണ് മാണി അവതരിപ്പിച്ചതെന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ആക്ഷേപം ഇതോടെ കോണ്‍ഗ്രസ് എംഎല്‍എമാരും ശരിവെച്ചിരിയ്ക്കുകയാണ്.
മാണിയുടെ ബജറ്റ് സന്തുലിതമല്ലെന്ന് വിഎസ് ആരോപിച്ചിരുന്നു.

സഭയ്ക്കുള്ളില്‍ പ്രതിഷേധം പ്രകടിപ്പിച്ച പ്രതാപനെ പേരെടുത്ത് വിളിച്ചാണ് സ്പീക്കര്‍ ഇരിയ്ക്കാന്‍ ആവശ്യപ്പെട്ടത്. തീരദേശ വികസനത്തിന് 32 മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ പദ്ധതിക്ക് ബജറ്റില്‍ അംഗീകാരം നല്‍ികിയില്ലെന്നതാണ് എംഎല്‍എമാരുടെ പ്രധാന പരാതി.

ബജറ്റിനുശേഷം മാണി ഇവരെ ചര്‍ച്ചക്കു വിളിച്ചുവെങ്കിലും പറയാനുള്ളത് പാര്‍ലമെന്ററ്റി പാര്‍ട്ടി യോഗത്തില്‍ അറിയിക്കുമെന്ന് ബെന്നി ബഹനാന്‍ മാണിയോട് പറഞ്ഞു. കൊച്ചിയെ പൂര്‍ണ്ണമായും അവഗണിച്ചെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു. ബജറ്റില്‍ തിരുത്തലുകള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലീംലീഗിനും കേരള കോണ്‍ഗ്രസിനും സ്വാധീനമുള്ള പ്രദേശങ്ങള്‍ക്ക് വേണ്ടിയുള്ള ബജറ്റാണ് മാണി അവതരിപ്പിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രദേശിക സന്തുലിതാവസ്ഥയില്‍ വീഴ്ച്ചവന്നുവെന്നും പാലക്കാടിനെ പൂര്‍ണ്ണമായും അവഗണിച്ചെന്നും വി ടി ബാല്‍റാം എംഎല്‍എ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+