കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ ബങ്കുകള്‍ തിങ്കളാഴ്ച അടച്ചിടും

  • By Ajith Babu
Google Oneindia Malayalam News

Petrol Bunk
കൊച്ചി: സംസ്ഥാനത്തെ രണ്ടായിരത്തിലേറെ പെട്രോള്‍ ബങ്കുകള്‍ തിങ്കളാഴ്ച അടച്ചിടും. ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ ഉത്പന്നവിലയുടെ അഞ്ചുശതമാനമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പെട്രോള്‍ ബങ്കുകള്‍ അടച്ചിടുന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും വില അനിയന്ത്രിതമായി വര്‍ധിപ്പിക്കുമ്പോഴും ഡീലര്‍മാര്‍ക്ക് നാമമാത്രമായ കമ്മീഷനാണ് നല്‍കുന്നതെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് കമ്മിറ്റി കുറ്റപ്പെടുത്തി.

വിലവര്‍ദ്ധന മൂലം പ്രവര്‍ത്തന മൂലധനത്തില്‍ പ്രതിമാസം 15 ലക്ഷം രൂപ മുതല്‍ 20 ലക്ഷം വരെയാണ് അധികച്ചെലവ് വന്നിരിയ്ക്കുന്നത്. ഡീലര്‍മാര്‍ക്കുള്ള കമ്മിഷന്‍ പൊതുമേഖലാ എണ്ണക്കമ്പനികളാണു നല്‍കേണ്ടത്. എന്നാല്‍, അവരതു നേരിട്ടു നല്‍കാതെ ആ ബാധ്യത പൊതുജനങ്ങളുടെ ചുമലിലാക്കിയിരിക്കുകയാണെന്നും സംഘടന ആരോപിച്ചു.

English summary
Petrol Pumps will remain closed on the 11th of this month as the All Kerala Federation of Petroleum Traders has called for a 24 hour long strike protesting the government’s continuous negligence of their demands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X