കൊച്ചി: സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായ ഐജി ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ എതിര്‍ കക്ഷികളായ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു.
ബോബി കുരുവിള എന്നയാളാണ് തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് തച്ചങ്കരി തിങ്കളാഴ്ച തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തച്ചങ്കരിയെ തിരിച്ചെടുക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.