സൂപ്പര്‍നോവ: ഇന്ത്യന്‍ തെളിവ് പള്ളിച്ചുവരില്‍

ശ്രീനഗറിനടുത്തുള്ള സൂഫി സയീദ് മുഹമ്മദ് മദനിയുടെ കബറിടത്തിലെ കമാനത്തിലുള്ള ധനുരാശിയുടെ ചിത്രത്തില്‍ വ്യാളീ രൂപത്തില്‍ വരച്ചുവെച്ചത് നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായൊരു സൂപ്പര്‍നോവയാണെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
സൂര്യനെക്കാള്‍ ഭാരമേറിയ നക്ഷത്രങ്ങളുടെ ഇന്ധനം തീര്‍ന്ന് അന്ത്യത്തോടടുക്കുമ്പോഴാണ് സൂപ്പര്‍നോവ പ്രതിഭാസം സംഭവിയ്ക്കുക. ശക്തമായ ഗുരുത്വാകര്‍ഷണം മൂലം ചുരുങ്ങി ചെറുതാവുന്ന നക്ഷത്രം അതിവേഗത്തില്‍ പൊട്ടിത്തെറിയ്ക്കുന്ന കാഴ്ചയാണ് ആകാശവിസ്മയമായി നാം കാണുന്നത്. അതിഭീമമായി ഊര്‍ജം ബഹിര്‍ഗമിക്കുന്ന സൂപ്പര്‍നോവകള്‍ നക്ഷത്രസമൂഹത്തില്‍ വെട്ടിത്തിളങ്ങും. ചിലപ്പോള്‍ ആഴ്ചകളോളം ദൃശ്യമാകും.
1604ലുണ്ടായ സൂപ്പര്‍നോവ സ്‌ഫോടനം ലോകപ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ യൊഹാന്‍ കെപ്ലര്‍ നിരീക്ഷിച്ച് രേഖപ്പെടുത്തിയിരുന്നു. സൂപ്പര്‍നോവകളെക്കുറിച്ച് ഏറ്റവും കൂടുതല്‍ രേഖകള്‍ ലഭിച്ചത് ചൈനയില്‍നിന്നാണ്. ജപ്പാന്‍, ചൈന, അറബ് രാജ്യങ്ങളും വാനവിസ്മയത്തെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ലോകവ്യാപകമായി ഇത്തരം ദൃശ്യങ്ങള്‍ കണ്ടതായി ചരിത്രരേഖകളുണ്ടെങ്കിലും നൂറ്റാണ്ടുകള്‍ക്ക് മുമ്പെ വികാസം പ്രാപിച്ച ഇന്ത്യന്‍ ജ്യോതിശാസ്ത്രത്തില്‍ ഇതുസംബന്ധിച്ചുള്ള രേഖകളൊന്നും ലഭ്യമായിരുന്നില്ല. പൗരാണിക ജ്യോതിശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നവരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.
അടുത്തപേജില്‍












Click it and Unblock the Notifications