കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളിച്ചുവരിലെ ചിത്രം ശാസ്ത്രീയ തെളിവ്

  • By Ajith Babu
Google Oneindia Malayalam News

Sufi saint Syed Mohammad Madni
സൂപ്പര്‍നോവയെക്കുറിച്ചുള്ള രേഖകള്‍ തേടി ശാസ്ത്രജ്ഞര്‍ ഇന്ത്യയിലെ സംസ്‌കൃതരേഖകള്‍ പലതും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായാണ് പള്ളിയിലെ ചുവര്‍ചിത്രത്തില്‍ നിന്ന് സൂപ്പര്‍നോവ കണ്ടെത്തുന്നത്.

പള്ളിയുടെ ചുവരില്‍ വില്ലേന്തിയ മൃഗശരീരമുള്ള ആള്‍രൂപത്തിലുള്ള ധനുരാശിയുടെ ചിത്രമാണുണ്ടായിരുന്നത്. ഈ നക്ഷത്ര സമൂഹത്തിന്റെ വാലറ്റത്താണ് വ്യാളിയെ വരച്ചുവെച്ചത്. 1604ല്‍ സൂപ്പര്‍നോവ സ്‌ഫോടനമുണ്ടായത് ഇതേ ദിശയിലാണ്.

പതിനാറാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലുണ്ടായ സ്‌ഫോടനം കശ്മീരില്‍ വ്യക്തമായി കാണാന്‍ സാധിച്ചിരുന്നുവെന്നാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നതെന്നും കശ്മീര്‍ സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകനായ ഐജാസ് ബാന്തെ പറയുന്നു.

മദനിപ്പള്ളി പണിതത് 1604ലെ സൂപ്പര്‍നോവ സ്‌ഫോടനം നടക്കുന്നതിന് 150 വര്‍ഷം മുമ്പാണ്. മുഗള്‍ രാജാക്കന്മാര്‍ പിന്നീട് ഇതു മോടിപിടിപ്പിച്ചത് ഈ സുപ്പര്‍നോവയുടെ കാലത്താണ്. രാജകുമാരനായിരിക്കെ ഷാജഹാന്‍ ചക്രവര്‍ത്തിക്കായിരുന്നു പള്ളിയുടെ മേല്‍നോട്ടം. അന്ന് വരച്ച ചിത്രം കാലപ്പഴക്കത്താല്‍ നഷ്ടമായി. പുരാരേഖകളില്‍നിന്നുള്ള വിവരമനുസരിച്ച് പുനഃസൃഷ്ടിച്ച ചുവര്‍ചിത്രം കശ്മീര്‍ സര്‍വകലാശാലയിലുണ്ട്. അതാണ് ഗവേഷകര്‍ പഠനത്തിന് ഉപയോഗിച്ചത്.

ഹോമി ഭാഭാ സെന്റര്‍ ഫോര്‍ സയന്‍സ് എഡ്യുക്കേഷനിലെയും ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെയും കശ്മീര്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ വിവരം ജര്‍മനിയില്‍ നിന്നുള്ള ജേണല്‍ ഓഫ് ആസ്‌ട്രോണമിക്കല്‍ നോട്ട്‌സ് ആണ് പ്രസിദ്ധീകരിച്ചത്.

മുന്‍പേജില്‍

സൂപ്പര്‍നോവ ഇന്ത്യന്‍ തെളിവ് പള്ളിച്ചുവരില്‍സൂപ്പര്‍നോവ ഇന്ത്യന്‍ തെളിവ് പള്ളിച്ചുവരില്‍

English summary
A painting on the arch-door of the 17th century tomb of Sufi saint Syed Mohammad Madni in Srinagar is the “first firm record” of a supernova sighting in India, claim researchers. The mural, which shows two archers, a representation of the Sagittarius constellation, depicts the celestial event dating back to 1604, according to researchers from Homi Bhabha Centre for Science Education, Tata Institute of Fundamental Research and University of Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X