മുംബൈയെ ഉലച്ചുകളഞ്ഞ 26/11

പാകിസ്താനില്‍ നിന്ന് കടല്‍മാര്‍ഗം വന്ന സംഘം നഗരത്തിലെ പതിനൊന്നു കേന്ദ്രങ്ങളിലായി ആക്രണം നടത്തുകയായിരുന്നു. സിഎസ്ടി സ്‌റ്റേഷന്‍, ഒബ്‌റോയ് ഹോട്ടല്‍, താജ്മഹല്‍ ഹോട്ടല്‍, നരിമാന്‍ ഹൌസ്, കാമ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രധാനമായും ഭീകരര്‍ ആക്രമണം നടത്തിയത്.
മഹാരാഷ്ട്ര പൊലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെ, ഏറ്റുമുട്ടല്‍ വിദഗ്ദ്ധന്‍ വിജയ് സലാസ്‌കര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ അശോക് കാംതെ എന്നിവരെല്ലാം ഈ ആക്രമണത്തിനിടെ കൊല്ലപ്പെട്ടു.
താജ് ഹോട്ടലില്‍ ഭീകരരെ നേരിട്ട എല്‍എസ്ജി കമാന്‍ഡോ സംഘത്തെ നയിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനും കൊല്ലപ്പെട്ടു. താജ് ഹോട്ടലില്‍ നിന്നാണ് കമാന്‍ഡോകള്‍ ഭീകരസംഘത്തിലുണ്ടായിരുന്ന അജ്മല്‍ കസബിനെ പിടികൂടിയത്. കസബ് ഇപ്പോള്‍ ആര്‍തര്‍ റോഡ് ജയിലിലാണ്.
മുന്‍പേജില്‍












Click it and Unblock the Notifications